Asian Games 2023 : ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് തിരുവനന്തപുരം സായി യാത്രയയപ്പ് നൽകി

Asian Games 2023 Indian Athletes Team : 22 അംഗ അത്‌ലറ്റിക് ടീമാണ് ചൈനയിലേക്ക് പോകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 02:21 PM IST
  • 22 അംഗ അത്‌ലറ്റിക് ടീമാണ് ചൈനയിലേക്ക് പോകുന്നത്.
Asian Games 2023 : ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് തിരുവനന്തപുരം സായി യാത്രയയപ്പ് നൽകി

തിരുവനന്തപുരം :  ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ അത്ലറ്റിക്സ് താരങ്ങൾക്ക് സായി എൽ എൻ സിപിഇയിൽ  യാത്രയയപ്പ് നൽകി. ചടങ്ങിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ മുഖ്യാതിഥിയായി. 22 അംഗ അത്‌ലറ്റിക് ടീമാണ് ചൈനയിലേക്ക് പോകുന്നത്. അത് ലറ്റിക്സിൽ ഇന്ത്യ മികച്ച പ്രകടനമാണ് അടുത്ത നാളുകളായി കാഴ്ചവെക്കുന്നതെന്നും ഈ മികവ് ഏഷ്യൻ ഗെയിംസിലും തുടരുമെന്നും വി മുരളീധരൻ പറഞ്ഞു. 140 കോടി ജനങ്ങളുടെ പ്രാർഥന ഇന്ത്യൻ ടീമിനൊപ്പം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സായി എൽ എൻ സിപിഇയിൽ  പരിശീലനം പൂർത്തിയാക്കി  ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന പുരുഷ റിലേ താരങ്ങളായ ഒളിമ്പ്യൻ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, ഒളിമ്പ്യൻ അമോജ് ജേക്കബ്, രാജേഷ് രമേശ്, നിഹാൽ ജോയൽ അടക്കമുള്ള താരങ്ങളാണ് ചൈനയിലേക്ക് യാത്ര തിരിച്ചത്. അത്ലറ്റിക്സിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന  ആരോകിയ  രാജീവ്,നിത്യ രാംരാജ്, ജ്യോതി യർരാജി , ഐശ്വര്യ മിശ്ര, ശുഭ വെങ്കിടേഷ്, ഹിമാൻഷി മാലിക്, വിദ്യ രാംരാജ്, സോണിയ ബയ്ഷ്യ, ഫ്ളോറൻസ് ബാർല, സിഞ്ചാൽ കാവേരമ്മ, പ്രച്ചി, രാഹുൽ ബേബി , യഷസ് പി, അമ്‌ലൻ ബോർഗോ ഗെയ്ൻ, സന്തോഷ് കുമാർ , അരുൾ രാജലിംഗം, മി ജോ ചാക്കോ , ഡെപ്യൂട്ടി ചീഫ് കോച്ച് എം കെ രാജ് മോഹൻ, വിദേശ പരിശീലകൻ ജാസൻ ഡേവ്സൻ എന്നിവർക്കും കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവർ ആശംസ നേർന്നു.

ALSO READ : Asian Games 2023 : വെള്ളി വെടിവെച്ചിട്ട് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് തുടക്കം; തുഴച്ചിലിലും വെള്ളി

സായി എൽ എൻ സി പി പ്രിൻസിപ്പൽ ഡോ. ജി കിഷോർ,ജയിൽ എ ഡി ജി പി ബൽറാം കുമാർ ഉപാധ്യായ, ഒളിംപ്യൻ  പത്മശ്രീ കെ എം ബീന മോൾ , മുൻ സ്പോർട്സ്  കൗൺസിൽ പ്രസിഡൻറ് പത്മിനി തോമസ് , കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ലീന എ , വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത് , സായി എൽ എൻ സി പി അസിസ്റ്റന്റ് ഡയറക്ടർ ആരതി പി  അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News