ന്യൂ ഡൽഹി : ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം ഹിമാചൽ പ്രദേശിലെ ധർമശ്ശാലയിൽ നിന്നും മാറ്റിയേക്കും. മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ നടക്കുന്ന മത്സരത്തിനായി ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയം പൂർണ തോതിൽ ഒരുങ്ങിട്ടില്ല. ഇതേ തുടർന്ന് മത്സരം ധർമശ്ശാലയിൽ നിന്നും മറ്റേതെങ്കിലും നഗരത്തിലേക്ക് ബിസിസിഐ മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പിച്ചിന്റെ സ്ക്വെയർ, അഗ്രഭാഗങ്ങളിൽ ചെറിയ വിള്ളൽ ഉണ്ടെന്നും അത് സമയത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്ന് എച്ച്പിസിഎയ്ക്ക് വ്യക്തതയില്ലയെന്നാണ് ഇന്ത്യൻ എക്സ്പ്രസ് തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. ബിസിസിഐയുടെ പരിശോധനയ്ക്ക് ശേഷം മാത്രമെ അന്തിമ തീരുമാനം ഉണ്ടാകൂ. അതിന് ശേഷം എച്ച്പിസിഎ തീരുമാനം അറിയിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് തങ്ങളുടെ റിപ്പോർട്ടിൽ അറിയിച്ചിരിക്കുന്നത്. ധർമശ്ശാലയ്ക്ക് പകരം ബെംഗളൂരു, ഇൻഡോർ, രാജ്കോട്ട് എന്നീ നഗരത്തിലേക്ക് മൂന്നാം ടെസ്റ്റ് മാറ്റിയേക്കും.


ALSO READ : WPL Auction: പ്രഥമ വനിത പ്രീമിയർ ലീഗ് ലേലം; എപ്പോൾ, എവിടെ കാണാം?


2017ലാണ് ധർമശ്ശാല ആദ്യമായി ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആ മത്സരത്തിൽ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ ജയിക്കുകയും നാല് മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തു. അതിന് ശേഷം മറ്റൊരു ടെസ്റ്റ് മത്സരത്തിനായി ധർമശ്ശാല വേദിയായിട്ടില്ല. 2019ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20ക്ക് എച്ച്പിസിഎയുടെ സ്റ്റേഡിയം വേദിയായെങ്കിലും മഴ മൂലം മത്സരം ഉപേക്ഷിച്ചിരുന്നു. തുടർന്ന് അടുത്ത വർഷം ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന മത്സരം സമാനമായി മഴ തുടർന്ന് ഒരു ബോളും പോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നു. 2022 ഫെബ്രുവരിയിലാണ് ഏറ്റവും അവസാനമായി ശ്രീലങ്കയ്ക്തെതിരെയുള്ള ടി20ക്കാണ് ധർമശ്ശാല ഒരു രാജ്യാന്തര മത്സരത്തിന് വേദിയായത്. 


അതേസമയം നാഗ്പൂരിൽ വെച്ച് നടന്ന പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ ഇന്നിങ്സിനും 132 റൺസിനും തോൽപ്പിച്ചു. പരിക്കേറ്റ് നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെയെത്തിയ രവിന്ദ്ര ജഡേജയുടെ ഓൾറൌണ്ട് പ്രകടനാണ് ഇന്ത്യക്ക് കൂറ്റൻ ജയം സമ്മാനിച്ചത്. ജയത്തോടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. ഫെബ്രുവരി 17 മുതൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് വേദിയാകുന്നത് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയമാണ്. മാർച്ച് 9നാണ് പരമ്പരയിലെ അവസാന മത്സരം. അഹമ്മദബാദിൽ വെച്ചാണ് അവസാന മത്സരം നടക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.