WPL Auction: പ്രഥമ വനിത പ്രീമിയർ ലീഗ് ലേലം; എപ്പോൾ, എവിടെ കാണാം?

Women's Premier League Auction : നാളെ ഫെബ്രുവരി 13 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.30നാണ് ലേല നടപടികൾ ആരംഭിക്കുക

Written by - Jenish Thomas | Last Updated : Feb 12, 2023, 05:30 PM IST
  • 1525 താരങ്ങളാണ് ഡബ്ല്യുപിഎല്ലിന്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തത്.
  • ഇതിൽ 409 താരങ്ങൾ മാത്രമാണ് ലേല പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
  • 406 താരങ്ങളിൽ 246 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.
  • ഇതിൽ 202 പേരാണ് അന്തരാഷ്ട്ര കരിയർ ആരംഭിച്ചിട്ടുള്ളത്.
WPL Auction: പ്രഥമ വനിത പ്രീമിയർ ലീഗ് ലേലം; എപ്പോൾ, എവിടെ കാണാം?

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ഐസിസി ടി20 വനിത ലോകകപ്പിന്റെ തിരക്കിലാണ്. ഇന്ന് ഇന്ത്യൻ വനിത ടീം പാകിസ്ഥാനെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നേരിടും. അതിനിടെയിലാണ് വനിത ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് പ്രഥമ വനിത പ്രീമിയർ ലീഗിന്റെ താരലേലം നാളെ സംഘടിപ്പിക്കുന്നത്. നാളെ ഫെബ്രുവരി 13 മുംബൈയിൽ വെച്ചാണ് വനിത പ്രീമിയർ ലീഗിന്റെ ആദ്യ താരലേലം നടക്കുക.

1525 താരങ്ങളാണ് ഡബ്ല്യുപിഎല്ലിന്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തത്. ഇതിൽ 409 താരങ്ങൾ മാത്രമാണ് ലേല പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 406 താരങ്ങളിൽ 246 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇതിൽ 202 പേരാണ് അന്തരാഷ്ട്ര കരിയർ ആരംഭിച്ചിട്ടുള്ളത്. ബാക്കി 199 പേർ ആഭ്യന്തര താരങ്ങളും അണ്ടർ19 താരങ്ങളുമാണ്. ഏഴ് മലയാളി താരങ്ങളാണ് പട്ടികയിൽ ഇടം നേടിട്ടുള്ളത്. ഇന്ത്യയുടെ അണ്ടർ19 താരം നജില സിഎംസി, കീർത്തി കെ ജെയിംസ്, മിന്നു മണി, സജന എസ്, അനശ്വര സന്തോഷ്, ഷാനി ടി, മൃദുല വിഎസ് എന്നിവരാണ് കേരള ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ചുകൊണ്ട് ബിസിസിഐ പുറത്ത് വിട്ട ഡബ്ല്യുപിഎല്ലിന്റെ ലേല പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. എല്ലാവർക്കും പത്ത് ലക്ഷം രൂപയാണ് അടിസ്ഥാന തുക.

ALSO READ : IND vs PAK Women's T20 World Cup : വനിത ലോകകപ്പിൽ ഇന്ത്യ പാക് പേരാട്ടം; എപ്പോൾ, എവിടെ കാണാം ലൈവായി കാണാം?

അഞ്ച് ടീമുകളാണ് പ്രഥമ ഡബ്ല്യുപിഎല്ലിൽ അണിനിരക്കുന്നത്. യുപി വാരിയേഴ്സ്, ഗുജറാത്ത് ജയന്റ്സ്, ഐപിഎൽ ടീമുകളായ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളാണ് പ്രഥമ ഡബ്ല്യുപിഎല്ലിൽ അണിനരക്കുക. ഒരു ടീമിന് പരമാവധി 18 താരങ്ങളെയാണ് ലേലത്തിലൂടെ സ്വന്തമാക്കാൻ സാധിക്കുക. ഏറ്റവും കുറഞ്ഞത് 15 താരങ്ങളെ എങ്കിലും ലേലത്തിലൂടെ സ്വന്തമാക്കണം. അങ്ങനെയാണെങ്കിൽ ആകെയുള്ള 406 പേരിൽ 90 താരങ്ങളെ ലേലത്തിൽ വിറ്റ് പോകാൻ സാധ്യതയുള്ളൂ. ഒരു ടീമിൽ അഞ്ച് വിദേശ താരങ്ങളെ ഉൾപ്പെടുത്താനെ സാധിക്കൂ. 

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ഹർമൻപ്രീത് കൌർ, സ്മൃതി മന്ദന, ദീപ്തി ശർമ, അണ്ടർ19 ലോകകപ്പിൽ ഇന്ത്യയെ നയിച്ച ഷഫാവി വെർമ്മ തുടങ്ങിയ 24 താരങ്ങൾക്ക് 50 ലക്ഷം രൂപയാണ് ബിസിസിഐ അടിസ്ഥാന തുക രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഓസ്ട്രേലിയൻ താരം എല്ല്യസെ പെറി, ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോൺ, ന്യൂസിലാൻഡ് താരം സോഫി ഡെവിൻ, കരീബിയൻ താരം ഡിയാൻഡ്ര ഡോട്ടിൻ എന്നിവരും 50 ലക്ഷത്തിന്റെ പട്ടികയിൽ ഉൾപ്പെടും. 30 താരങ്ങളാണ് 40 ലക്ഷത്തിന്റെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

ഡബ്ല്യുപിഎൽ ലേലം എപ്പോൾ, എവിടെ വെച്ച്?

നാളെ ഫെബ്രുവരി 13ന് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ഡബ്ല്യുപിഎൽ ലേലം നടക്കുക. ഉച്ചയ്ക്ക് 2.30ന് ലേല നടപടികൾ ആരംഭിക്കും. നെറ്റ്വർക്ക് 18ന്റെ വിയകോം 18നാണ് ഡബ്ല്യുപിഎല്ലിന്റെ സംപ്രേഷണം അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സ്പോർട്സ് 18 ചാനലിൽ ലേലം ടെലിവിഷനിലൂടെ ലൈവായി കാണാൻ സാധിക്കും. ജിയോ സിനിമ ആപ്പിലൂടെ ഡബ്ല്യുപിഎൽ ലേലം സൌജന്യമായി കാണാനും സാധിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News