ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്നിംഗ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

8ന് 473 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 477ന് ഓള്‍ ഔട്ടായി. 259 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം മുതല്‍ തന്നെ വിക്കറ്റകള്‍ നഷ്ടമായി. രവിചന്ദ്രന്‍ അശ്വിനെ മുന്നില്‍ നിര്‍ത്തി നായകന്‍ രോഹിത് ശര്‍മ്മ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെയും (2) സാക്ക് ക്രോളിയെയും (0) അശ്വിന്‍ പുറത്താക്കി. 21 റണ്‍സിനിടെ ഓപ്പണര്‍മാര്‍ ഇരുവരും കൂടാരം കയറിയതോടെ ഇംഗ്ലണ്ട് അപകടം മണത്തു. 


ALSO READ: രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം എങ്ങനെ ലഭിച്ചു? അവസാനം ആ സംഭവക്കഥ വെളിപ്പെടുത്തി സഞ്ജു സാംസൺ


മൂന്നാമനായെത്തിയ ഒലി പോപ്പ് 19 റണ്‍സിന് പുറത്തായി. ഒരു ഭാഗത്ത് നങ്കൂരമിട്ട ജോ റൂട്ടിന് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ആക്രമിച്ച് കളിക്കാന്‍ തീരുമാനിച്ചെത്തിയ ജോണി ബെയര്‍സ്‌റ്റോ 31 പന്തില്‍ 39 റണ്‍സ് നേടി. കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി ബെയര്‍‌സ്റ്റോയും മടങ്ങി. 2 റണ്‍സ് നേടി നായകന്‍ ബെന്‍ സ്‌റ്റോക്‌സും പുറത്തായതോടെ ഇംഗ്ലണ്ട് തോല്‍വി മുന്നില്‍ കണ്ടു. ടോം ഹാര്‍ട്‌ലി 20 റണ്‍സും ഷോയിബ് ബഷീര്‍ 13 റണ്‍സും നേടി. 128 പന്തുകള്‍ നേരിട്ട ജോ റൂട്ട് 84 റണ്‍സ് നേടി പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പതനം പൂര്‍ത്തിയായി.


ബാസ് ബോള്‍ എന്ന അറ്റാക്കിംഗ് ബാറ്റിംഗ് ശൈലിയുടെ ഹൈപ്പോടെ ഇന്ത്യയില്‍ എത്തിയ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ വിജയിച്ചു. എന്നാല്‍ അവശേഷിച്ച 4 ടെസ്റ്റുകളിലും ഓള്‍ റൗണ്ട് പ്രകടനവുമായി ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ബാസ് ബോള്‍ ശൈലി അവതരിപ്പിച്ച ശേഷം 18 ടെസ്റ്റുകളില്‍ വെറും 4 എണ്ണത്തില്‍ മാത്രമായിരുന്നു ഇംഗ്ലണ്ട് പരാജയം അറിഞ്ഞത്. ഇന്ത്യ വിടുമ്പോള്‍ ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലെ തോല്‍വികളുടെ എണ്ണം 8 ആയി.  


ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ 77 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ രവീന്ദ്ര ജഡേജയാണ് അവശേഷിച്ച ഒരു വിക്കറ്റ് നേടിയത്.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.