India vs England 4th Test : Jasprit Bumrah നാലാം ടെസ്റ്റിൽ ഇല്ല, സ്വകാര്യമായ കാരണമെന്ന് BCCI
സ്വാകാര്യമായ കാരണമാണെന്ന് ബുമ്ര ബിസിസഐയെ അറിയിക്കുകയായിരുന്നു. ടീമിൽ മാറ്റമില്ലെന്ന് ബിസിസിഐ
Ahmedabad : India England Test പരമ്പയിലെ അവസാനത്തെ മത്സരത്തിൽ നിന്ന് ഇന്ത്യൻ പേസ് ബോളർ Jasprit Bumrah ടീമിൽ നിന്ന് വിട്ടു നിൽക്കുന്നു. സ്വകാര്യമായ കാരണം മൂലം ബുമ്രയ്ക്ക് ടീമിൽ നിന്ന് വിട്ട് നിൽക്കണമെന്ന് താരം BCCI യോട് അറിയിക്കുകയായിരുന്നു. തുടർന്നാണ് താരത്തെ നാലാം ടെസ്റ്റിൽ നിന്നൊഴുവാക്കിയത്.
സ്വകാര്യമായ കാരണത്താൽ നാലാം ടെസ്റ്റിലെ ഇന്ത്യൻ സ്ക്വാഡിൽ നിന്ന് ഒഴിവാക്കണമെന്ന് ബുമ്ര ആവശ്യപ്പെട്ടെന്നും. അതിനാൽ താരത്തെ ടീമിൽ നിന്ന് നീക്കം ചെയ്തുയെന്നും അടുത്ത മത്സരത്തിൽ ബുമ്ര കാണില്ലെന്നും ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ ടീമിൽ പുതിയ ഒരു താരത്തെ ബുമ്രക്ക് പകരം ഉൾപ്പെടുത്തില്ലെന്നും ബിസിസിഐ. എന്നാൽ എന്തുകൊണ്ടാണ് താരം ടീം വിടുന്നതിനുള്ള യഥാർഥ വിവരം ബിസിസിഐ ഇതുവരെ പുറത്ത് വിട്ടില്ല.
നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ പിച്ച് സ്പിന്നിന് അനുകൂലമായപ്പോൾ ബുമ്ര ആകെ എറിഞ്ഞത് ആറ് ഓവറുകൾ മാത്രമാണ്. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഒരു ഓവർ പോലും താരം ചെയ്തിട്ടുമില്ല. എന്നാൽ മത്സരത്തിൽ ഇന്ത്യ പത്ത് വിക്കറ്റിന് ജയിക്കുകയും ചെയ്തു.
മാർച്ച് നാലിനാണ് ഇന്ത്യൻ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം - വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, മയാങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, കെ.എൽ.രാഹുൽ, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, വൃദ്ധിമൻ സാഹാ, ആർ അശ്വിൻ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ. ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...