ഇംഗ്ലണ്ടിനെതിരെ Test പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യ ടീമിന്റെ പരിശീലനം ആരംഭിച്ചു. February 5ന് ചെന്നൈയിലെ MA Chidambaram സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.
ടീമിലും നെറ്റ് പ്രാക്ട്ടീസ് സെക്ഷനിലുമായി ഉൾപ്പെടുത്തിയ എല്ലാ താരങ്ങൾക്കും COVID RT PCR പരിശോധന നടത്തുകയും ചെയ്തു. ആറ് ദിവസത്തേക്കായിരുന്നു എല്ലാ താരങ്ങൾക്കും ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നത്. നെറ്റ് പ്രാക്ട്ടീസിനായി മലയാളി താരം സന്ദീപ് വാര്യയറെയും ടീം ഇന്ത്യ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതുപോലെ നെറ്റ് പ്രാക്ട്ടീസിനായി തെരഞ്ഞെടുത്ത തമിഴ്നാട് താരം T Natarajan ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിൽ അവസാനം അവസരം ലഭിച്ചത്.
ഇംഗ്ലണ്ടിനെതിരെ നാല് Test മൂന്ന് ODI അഞ്ച് T20 യുമാണുള്ളത്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് ചെന്നൈയാണ് വേദിയാകുന്നുത്. അവസാന ടെസ്റ്റ് മത്സരങ്ങൾക്ക് അഹമ്മദബാദും വേദിയാകും.
ഏറ്റവും പുതുതായി ലഭിച്ച റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 13ന് ആരംഭിക്കുന്ന് രണ്ടാം ടെസ്റ്റിൽ Statdium Capacity യുടെ 50% കാണികളെ ഉൾപ്പെടുത്താൻ തീരുമാനമെടുത്തു.
ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റിന് ശേഷം ഭാര്യ Anushka Sharma യുടെ പ്രസവത്തിനായി ടീം വിട്ട് നാട്ടിലേക്ക് തിരിച്ച നായകൻ വിരാട് കോലി വീണ്ടും ടീമിനൊപ്പം ചേർന്നു.