India vs Sri Lanka : സഞ്ജു സാംസണും ദേവദത്ത് പടിക്കലും ഇന്ത്യൻ ടീമിൽ, സന്ദീപ് വാര്യാർ നെറ്റ് ബോളറായി ടീമിനൊപ്പം, ശിഖർ ധവാൻ ടീമിനെ നയിക്കും
ആദ്യമായിട്ടാണ് ദേവദത്ത് പടിക്കലിന് ദേശീയ ടീമിൽ ഇടം നേടുന്നത്. പടിക്കലിനൊപ്പം ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ പേസർ ചേതൻ സഖറിയായും, കെ ഗൗതം, നിതീഷ് റാണ എന്നിവർ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കും
Mumbai : ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള (Sri Lankan Tour) ടീമിനെ ബിസിസിഐ (BCCI) പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും (WTC Final) ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യൻ ടീം യുകെയിലേക്ക് തിരിച്ച സാഹചര്യത്തിൽ രണ്ടാം നിര ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈയിൽ ആരംഭിക്കുന്ന പര്യടനത്തിൽ മലയാളികളായ സഞ്ജു സാംസണും (Sanju Samson) ദേവദത്ത് പടിക്കലും (Devadutt Padikkal) ടീമിൽ ഇടം നേടി. സന്ദീപ് വാര്യർ (Sandeep Warrier) നെറ്റ് ബോളറായി ടീമിനൊപ്പം കൊളംബോയിലേക്ക് പറക്കും. ഓപ്പണർ ശിഖർ ധവാനാണ് ടീമിനെ നയിക്കുന്നത്.
ആദ്യമായിട്ടാണ് ദേവദത്ത് പടിക്കലിന് ദേശീയ ടീമിൽ ഇടം നേടുന്നത്. പടിക്കലിനൊപ്പം ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ പേസർ ചേതൻ സഖറിയായും, കെ ഗൗതം, നിതീഷ് റാണ എന്നിവർ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കും.
ALSO READ : Champions Trophy തിരിച്ചെത്തും ലോകകപ്പ് ടൂർണമെന്റിൽ കൂടുതൽ ടീമുകൾ ഉൾപ്പെടുത്തും ; നിർണായക തീരുമാനവുമായി ICC
ഇന്ത്യക്ക് ലങ്കയിൽ വെച്ച് മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ആറ് മത്സരങ്ങൾക്കും കൊളംബോ ആർ പ്രേമദാസാ അന്തരാഷ്ട്ര സ്റ്റേഡിയം വേദിയാകും.
ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട് മൂന്ന് ഏകദിനങ്ങൾ സംഘടിപ്പിക്കും. ശേഷം ജൂലൈ 21 ആദ്യ ടി20യും തുടർന്ന് ജൂലൈ 23നും 25നും ബക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം.
അതേസമയം ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ കോച്ചിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുൻ ഇന്ത്യൻ നായകൻ ബിസിസിഐയും അണ്ടർ-19 കോച്ചുമായ രാഹുൽ ദ്രാവിഡിനെ ഉത്തരവാദിത്വം ഏൽപ്പിക്കാനാണ് സാധ്യത. ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ.
ALSO READ : IPL 2021 : ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ, ഒക്ടോബർ 15ന് ഫൈനൽ
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ ടീം സ്ക്വാഡ്
ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവദത്ത് പടിക്കൽ, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുസ്വേന്ദ്ര ചഹാൽ, രാഹുൽ ചഹാർ, കെ.ഗൗതം, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സെയ്നി, ചേതൻ സഖറിയ
നെറ്റ് ബോളേഴ്സ്
ഇഷാൻ പോറെൽ, സന്ദീപ് വാര്യർ, അർഷ്ദീപ് സിങ്, സായി കിഷോർ, സിമാർജീത് സിങ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...