Ind vs Zim: സഞ്ജുവും ജയ്സ്വാളും ദുബെയുമെത്തി; ഇന്ത്യ - സിംബാബ്‌വെ മൂന്നാം ടി20 നാളെ
Ind vs Zim 3rd T20 predicted 11: ആദ്യ മത്സരത്തിൽ 13 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ 100 റൺസിന്റെ തകർപ്പൻ ജയത്തിലൂടെയാണ് മറുപടി നൽകിയത്.
ഹരാരെ: ഇന്ത്യ - സിംബാബ്‌വെ ടി20 പരമ്പരയിലെ 3-ാം മത്സരം നാളെ നടക്കും. രണ്ട് മത്സരങ്ങളില്‍ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഹരാരെയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 4 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
ആദ്യ മത്സരത്തില്‍ ആതിഥേയരായ സിംബാബ്‌വെ ഇന്ത്യയെ 13 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തിലൂടെയാണ് ഇന്ത്യ സിംബാബ്‌വെയ്ക്ക് മറുപടി നല്‍കിയത്. മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ടി20 ലോകകപ്പ് നേടിയ ടീമിലെ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ മൂന്നാം മത്സരത്തില്‍ ഇറങ്ങിയേക്കും. സഞ്ജുവിനും ജയ്‌സ്വാളിനും ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ദുബെയ്ക്ക് എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നു.
ALSO READ: പകരം ചോദിച്ച് ഇന്ത്യ, സിംബാബ്‌വെയെ തച്ചുതകർത്തു; ഇന്ത്യക്ക് 100 റണ്‍സ് ജയം
മൂന്നാം മത്സരത്തില്‍ യശസ്വി ജയ്‌സ്വാള്‍ ടീമിലേയ്ക്ക് എത്തുമ്പോള്‍ ഓപ്പണര്‍ സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലിനൊപ്പം ആര് എത്തും എന്നതാണ് ഇനി അറിയേണ്ടത്. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ അഭിഷേക് ശര്‍മ്മ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. ജയ്‌സ്വാള്‍ വരുന്നതോടെ അഭിഷേക് ശര്‍മ്മ മൂന്നാം സ്ഥാനത്ത് ഇറങ്ങിയേക്കും. ആദ്യ മത്സരത്തില്‍ ലഭിച്ച അവസരം മുതലാക്കാനാകാതെ വന്നതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന റോളില്‍ ധ്രുവ് ജുറെലിന് പകരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചേക്കും. രണ്ടാം മത്സരത്തിന് കളത്തിലിറങ്ങിയ ടീമിലെ ബൗളര്‍മാരെ മൂന്നാം മത്സരത്തിലും നിലനിര്‍ത്തിയേക്കും.
മൂന്നാം മത്സരത്തിനുള്ള ഇന്ത്യ - സിംബാബ്‌വെ സാധ്യതാ ടീമുകൾ
ഇന്ത്യ: ശുഭ്മാൻ ഗിൽ (C), യശസ്വി ജയ്‌സ്വാൾ, അഭിഷേക് ശർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, റിയാൻ പരാഗ്, സഞ്ജു സാംസൺ (WK), റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, അവേഷ് ഖാൻ, മുകേഷ് കുമാർ.
സിംബാബ്‌വെ: തദിവാനഷെ മരുമണി, ഇന്നസെൻ്റ് കൈയ, ബ്രയാൻ ബെന്നറ്റ്, സിക്കന്ദർ റാസ (C), ഡിയോൺ മിയേഴ്‌സ്, ജോനാഥൻ കാംബെൽ, ക്ലൈവ് മദാൻഡെ (WK), വെല്ലിംഗ്ടൺ മസകാഡ്‌സ, ലൂക്ക് ജോങ്‌വെ, ബ്ലെസിംഗ് മുസരബാനി, ടെൻഡായി ചതാര.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.