IND vs ZIM 2nd T20: പകരം ചോദിച്ച് ഇന്ത്യ, സിംബാബ്‌വെയെ തച്ചുതകർത്തു; ഇന്ത്യക്ക് 100 റണ്‍സ് ജയം

India vs Zimbabwe: ഹരാരെ സ്പോർട്സ് ക്ലബിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 100 റൺസിനാണ് സിംബാബ്‌വെയ്ക്കെതിരെ ജയം സ്വന്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jul 7, 2024, 08:45 PM IST
  • സിംബാബ്‌വെ 18.4 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി
  • ആവേശ് ഖാനും മുകേഷ് കുമാറും ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് വീതം നേടി
IND vs ZIM 2nd T20: പകരം ചോദിച്ച് ഇന്ത്യ, സിംബാബ്‌വെയെ തച്ചുതകർത്തു; ഇന്ത്യക്ക് 100 റണ്‍സ് ജയം

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ജയം. ഹരാരെ സ്പോർട്സ് ക്ലബിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 100 റൺസിനാണ് സിംബാബ്‌വെയ്ക്കെതിരെ ജയം സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് ഇന്ത്യ നേടിയത്. കന്നി സെഞ്ച്വറിയുമായി അഭിഷേക് ശർമ (47 പന്തിൽ നിന്ന് 100 റൺസ്) മികച്ച പ്രകടനം കാഴ്ചവച്ചു.

റിതുരാജ് ​ഗെയ്കവാദ് (47 പന്തിൽ നിന്ന് 77 റൺസ്), റിങ്കു സിം​ഗ് (22 പന്തിൽ നിന്ന് 48 റൺസ്) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ 18.4 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി. ആവേശ് ഖാനും മുകേഷ് കുമാറും ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് വീതം നേടി.

ALSO READ: വാനോളം ആവേശം... മുംബൈയിലെത്തിയ ഇന്ത്യൻ ടീമിനെ വരവേറ്റ് ജനസാ​ഗരം

വെസ്ലി മധെവേരെ (43 റൺസ്) മാത്രമാണ് സിംബാബ്‌വെ ടീമിൽ തിളങ്ങിയത്. സിംബാബ്‌വെ നിരയിൽ ബ്രയാൻ ബെന്നറ്റ് (26), ലൂക് ജോങ്വെ (33), ജോൺതാൻ കാംപെൽ (10) എന്നിവരാണ് രണ്ടക്കം റൺസ് നേടിയ മറ്റ് താരങ്ങൾ. ആദ്യ നാല് ഓവറിൽ 46-4 എന്ന നിലയിലായിരുന്നു സിംബാബ്‌വെ. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-1 ന് സിംബാബ്‌വെയ്ക്കൊപ്പമെത്തി. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News