മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് മറക്കാനാവാത്ത ദിനം സമ്മാനിച്ച് കോഹ്‌ലിപ്പട.


COMMERCIAL BREAK
SCROLL TO CONTINUE READING

ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ ടീം. 


മെല്‍ബണില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയുമായ ഏകദിനത്തില്‍ ആതിഥേയരെ ഏഴ്‌ വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ചത്. 


231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 15 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മിഡില്‍ സ്റ്റംപ് ലക്ഷ്യമാക്കി വന്ന പന്ത് മിഡ് വിക്കറ്റിലൂടെ ബൗണ്ടറി അടിക്കാനുള്ള രോഹിത്തിന്‍റെ ശ്രമം പാളുകയായിരുന്നു. പന്ത് ബാറ്റില്‍ തട്ടി ഒന്നാം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷോണ്‍ മാര്‍ഷിന്‍റെ കൈകളിലേക്ക്. പിന്നാലെ ശിഖര്‍ ധവനും അധികം പിടിച്ചു നിന്നില്ല. 23 റണ്‍സെടുത്ത ശിഖര്‍ ധവന്‍ സ്റ്റോയിനിസിന്‍റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി.


പിന്നീട് കണ്ടത് ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ര്‍ന്ന കോഹ്‌ലി - ധോണി സഖ്യമാണ്. ഈ ജോഡി പ്രതീക്ഷിച്ച വിധം ഇന്ത്യയെ കരകയറ്റിയില്ല എങ്കിലും ഇരുവുരും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് കണ്ടത് ക്യാപ്റ്റന്‍ തന്‍റെ ഉത്തരവാദിത്വം മുന്‍ ക്യാപ്റ്റന്‍റെ കൈകളില്‍ ഏല്‍പ്പിച്ച് മടങ്ങുന്നതാണ്. കോഹ്‌ലിയെ റിച്ചാര്‍ഡ്‌സണ്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലെത്തിച്ചു. 


പിന്നീട് ക്രീസില്‍ എത്തിയത് കേദാര്‍ ജാദവാണ്. അധികം നഷ്ടങ്ങളില്ലാതെ ധോണിയും ജാദവും ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. 


ആറ്‌ ഫോര്‍ അടങ്ങുന്നതാണ് ധോണിയുടെ ഇന്നിംഗ്സ്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധോണിയും ജാദവും 118 റണ്‍സാണ് അടിച്ചെടുത്തത്.


മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി (87) ഒരിക്കല്‍ കൂടി ഫിനിഷറുടെ ജോലി ഏറ്റെടുത്തുപ്പോള്‍ 49.2 ഓവറില്‍ ഇന്ത്യ ഓസീസ് ഉയര്‍ത്തിയ 230 റണ്‍സ് ഇന്ത്യ മറികടന്നു. 


നേരത്തെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.