New Delhi : രാജ്യത്തിനെക്കാൾ ഐപിഎല്ലിന് പ്രധാന്യം നൽകുന്ന മനോസ്ഥിതിയിലേക്ക് ഇന്ത്യൻ താരങ്ങളെത്തിയെന്ന് ലോകകപ്പ് ചാമ്പ്യനായിരുന്നു മുൻ ഇന്ത്യൻ നായകൻ  കപിൽ ദേവ് (Kapil Dev). ഇത്തരത്തിൽ മനോഭാവം കളിക്കാർ നൽകുന്ന രീതിയിൽ മത്സരം ക്രമങ്ങൾ നിജപ്പെടുത്തുന്നത് BCCI ഒഴുവാക്കണമെന്ന് കപിൽ ദേവ് ആവശ്യപ്പെടുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കിരീടം നേട്ടവുമായി യുഎഇയിൽ എത്തിയ ഇന്ത്യൻ ടീം സെമി പോലും കാണാതെയാണ് പുറത്തായത്. അതും പ്രധാനമായും മുഖ്യധാര ടീമുകളായ പാകിസ്ഥാനോടും ന്യൂസിലാൻഡിനോടും നേരിടേണ്ടി വന്ന ദയനീയ തോൽവിയോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം ഇല്ലാതായത്. 


ALSO READ : T20 World Cup| അങ്ങിനെ ആ മോഹങ്ങൾക്ക് വിട, അഫ്ഗാനെ തകർത്ത് ന്യൂസിലാൻറ് സെമിയിൽ,ഇന്ത്യ പുറത്ത്


"രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് പകരം താരങ്ങൾ ഐപിഎല്ലിന് പ്രധാന്യം നൽകുമ്പോൾ നമ്മുക്ക് എന്ത് പറയാൻ സാധിക്കും? രാജ്യത്തിന് വേണ്ടി കളിക്കുന്നത് അഭിമാനമായി താരങ്ങൾ കരുതണം. എനിക്കവരുടെ സാമ്പത്തികമായ സ്ഥിതി അറിയില്ല, അതുകൊണ്ട് കൂടുതലൊന്നും ഞാൻ പറയാൻ സാധിക്കില്ല" കപിൽ ദേവ് ദേശീയ വാർത്ത ചാനലായ എബിപി ന്യൂസിനോട് പറഞ്ഞു.


കോവിഡിനെ തുടർന്ന് ഐപിഎല്ലും ഇന്ത്യൻ ടീമിന്റെ മത്സരങ്ങളും അടുത്തടുത്തായിട്ടാണ് സംഘടിപ്പിച്ചത്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങൾ കഴിഞ്ഞത് മൂന്ന് ബയോ ബബിളിലാണ്.


ALSO READ : Rahul Dravid| ‌രാഹുൽ ദ്രാവിഡ് ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ


"എനിക്ക് തോന്നത് എന്തെന്നുവെച്ചാൽ ആദ്യം പരിഗണന നൽകേണ്ടത് ദേശീയ ടീമിന് പിന്നെയാണ് ഫ്രാഞ്ചൈസികൾക്ക്. എന്നു പറഞ്ഞതു കൊണ്ട് ഐപിഎൽ കളിക്കേണ്ടയെന്നല്ല, പക്ഷെ മികച്ച ക്രിക്കറ്റ് സജ്ജമാക്കേണ്ട ഉത്തരവാദിത്വം ബിസിസിഐക്കാണ്. ഈ ടൂർണമെന്റ് ഒരു വലിയ പാഠമായി കരുതി വീണ്ടും ഇത്തരത്തിൽ ഒരു തെറ്റ് ആവർത്തിക്കരുത" കപിൽ ദേവ് കൂട്ടിചേർത്തു.


ഐപിഎല്ലും ലോകകപ്പും തമ്മിൽ കുറച്ചധികം കൂടി ഇടവേള ആവശ്യമായിരുന്നു. ഇനി ടീമിന്റെ മുന്നോട്ടുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനായി തീരുമാനങ്ങൾ കൈകൊള്ളുക എന്നും കപിൽ ദേവ് നിർദേശിക്കുകയും ചെയ്തു.


ALSO READ : Virat Kohli : വിരാട് കോലിക്ക് ഏകദിന ക്യാപ്റ്റൻസിയും നഷ്ടമായേക്കും


നീണ്ട ബയോ ബബിൾ ജീവതത്തെ കുറിച്ച് ഇന്ത്യൻ പേസർ ജസ്പ്രിത് ബുമ്രയും ബോളിങ് കോച്ച് ഭരത് അരണും നേരത്തെ  വിമർശനം ഉയർത്തിയിരുന്നു. തുടർച്ചയായിട്ടുള്ള ഈ ജീവിതം മാനസിക സമ്മർദം ഉണ്ടാക്കുന്നു എന്നാണ് താരങ്ങൾ അറിയിച്ചിരുന്നത്. 


ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ബ്രിട്ടണിലേക്ക് പോയ ഇന്ത്യൻ സംഘം, മത്സരത്തിന് ശേഷം ഇംഗ്ലണ്ട് പര്യടനത്തിനായി യുകെയിൽ തന്നെ തുടരുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഉടൻ തന്നെ ഇന്ത്യൻ ടീമംഗങ്ങൾ യുഎഇലേക്ക് ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് തിരിക്കുകയും ചെയ്തു. തുടർന്ന് ഒരാഴ്ചയുടെ വെത്യാസത്തിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നതും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.