റിയോ ഒളിമ്പിക്സ്  ഇന്നാരംഭിക്കുമ്പോള്‍ താരങ്ങള്‍ക്ക് ആവേശം പകര്‍ന്ന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ പ്രഖ്യാപനം.  ഒളിമ്പിസില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പാരിതോഷികം നല്‍കുമെന്നാണ് ഐഓഎ പ്രഖ്യാപിച്ചത്. സ്വര്‍ണം നേടുന്ന തരാങ്ങള്‍ക്ക് 50 ലക്ഷവും, വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് 30 ലക്ഷവും, വെങ്കലം നേടുന്നവര്‍ക്ക് 25 ലക്ഷവുമാണ് സമ്മാനം. ടീം മാനേജര്‍മാരുടേയും പരിശീലകരുടേയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.


സ്വര്‍ണം നേടുന്ന കായികതാരത്തിന്‍റെ പരിശീലകന് 25 ലക്ഷം രൂപ ലഭിക്കും. വെള്ളി, വെങ്കല മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ പകുതിയാണ് പരിശീലകര്‍ക്ക് ലഭിക്കുക. പാരിതോഷികം പ്രഖ്യാപിച്ചത് കായികതാരങ്ങള്‍ക്ക് മെഡല്‍ നേടാന്‍ പ്രചോദനമാവുമെന്ന് ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതാദ്യമായാണ് ഒളിമ്പിക് അസോസിയേഷന്‍ ഇത്തരത്തില്‍ പാരിതോഷികം പ്രഖ്യാപിക്കുന്നത്. താരങ്ങള്‍ക്ക് എല്ലവിധ ആശംസകളും നേരുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി.