ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യന്‍ സംഘം രണ്ടാം ടി20 മത്സരത്തിലും നേടിയത്. ഇപ്പോഴിതാ ടി20 മത്സരത്തിലെ തന്‍റെ വിജയ രഹസ്യം പങ്കുവെച്ചിരിക്കുകയാണ് ഹര്‍ദ്ദിക് പാണ്ഡ്യ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ രണ്ടാം ടി20 മത്സരത്തില്‍ ടീമിന്‍റെ ചരിത്ര വിജയവും, വെറും പത്ത് പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ ഹര്‍ദ്ദിക് പാണ്ഡ്യയുടെ മികച്ച പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ അവസരത്തിലാണ് എന്താണിതിന്‍റെ പിന്നിലെ വിജയരഹസ്യം? എന്ന ചോദ്യത്തിന് ഹര്‍ദ്ദിക് ഉത്തരം വ്യക്തമാക്കിയത്. 


തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒന്നാം നമ്പര്‍ ആരാധിക ‘കമോണ്‍ ഹാര്‍ദ്ദിക് കമോണ്‍’ എന്ന് പറയുന്ന വീഡിയോ ആണ് താരം ഉത്തരമായി പങ്കുവച്ചത്. ആ ആരാധിക ആരെന്നറിയണ്ടേ? മറ്റാരുമല്ല സിവ, മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവയാണ് ആ ആരാധിക. സിവയുടെ ഈ വീഡിയോ പകര്‍ത്തിയത് ധോണിയുടെ ഭാര്യ സാക്ഷിയാണ്.


വീഡിയോ കാണാം: 


 



 


‘എനിക്ക് തോന്നുന്നു ഞാന്‍ എന്‍റെ ചിയര്‍ലീഡറെ കണ്ടെത്തിയെന്ന്’ എന്നാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഹര്‍ദ്ദിക് കുറിച്ചിരിക്കുന്നത്.


നാല് സിക്‌സും ഒരു ഫോറും അടക്കം പത്ത് പന്തില്‍ നിന്ന് പാണ്ഡ്യ നേടിയത് 32 റണ്‍സ് ആണ്. അയര്‍ലണ്ടിനെതിരെ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഇനി ഇംഗ്ലണ്ടിലേക്ക് പോകും. മൂന്ന് ടി20, മൂന്ന് ഏകദിനം, അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ എന്നിവയാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുക.