മുംബൈ: ഐപിഎൽ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ ചാമ്പ്യൻമാരാണ് മുംബൈ ഇന്ത്യൻസ്. കിരീടം നിലനിർത്തുകയെന്ന ലക്ഷ്യമാണ് രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യൻസിനുള്ളത്. അതേസമയം രണ്ട് വർഷത്തെ വിലക്കിന് ശേഷമാണ് ചെന്നൈ ടൂർണമെന്റിലേക്ക് തിരിച്ചെത്തുന്നത്.


വർണാഭമായ ചടങ്ങുകളോടെയാണ് ഐപിഎൽ സീസണ്‍ പതിനൊന്നിന്‍റെ ഉദ്ഘാടനം നടന്നത്. ബോളിവുഡ് താരങ്ങളടക്കം ഉദ്ഘാടനത്തിനെത്തിയിരുന്നു.