Dubai: മാജിക്  കാട്ടി CSKയുടെ ഓപ്പണര്‍മാര്‍... മികച്ച ഫോം തുടര്‍ന്ന ഇരുവരും സമ്മാനിച്ചത്‌ CSKയ്ക്ക് 10 വിക്കറ്റ് ജയം...!!


COMMERCIAL BREAK
SCROLL TO CONTINUE READING

IPLലെ സൂപ്പര്‍ പോരാട്ടത്തില്‍  കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ  തകര്‍ത്ത്   ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings). 


പഞ്ചാബ് (Kings XI Punjab) ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ മറികടക്കുകയായിരുന്നു CSK


തുടര്‍ച്ചയായ പരാജയം നേരിടുകയായിരുന്ന ചെന്നൈ ടീം  ഫോമില്ലെന്നും വയസന്‍ പടയെന്നും വിമര്‍ശിച്ചവര്‍ക്കുള്ള ചുട്ട മറുപടി കൂടിയാണ് ഇന്നത്തെ വിജയം.


അദ്ഭുതകരമായ ഒരു തിരിച്ചു വരവാണ് ചെന്നൈ നടത്തിയത്. മികച്ച ഓള്‍റൗണ്ട് പ്രകടനം കൂടിയായിരുന്നു CSK നടത്തിയത്. ഓപ്പണിംഗ് ജോഡി ക്ലിക്കായതോടെ ചെന്നൈ ടൂര്‍ണമെന്റില്‍ മുന്നോട്ട് കുതിക്കാനുള്ള ഒരുക്കത്തിലാണ്.  സ്‌കോര്‍ പിന്തുടര്‍ന്ന ചെന്നൈ നിരയില്‍ ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസി എന്നിവര്‍ തകര്‍ത്തടിക്കുന്നതാണ് മത്സരത്തില്‍ കണ്ടത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി.


പഞ്ചാബ് നായകനായ കെഎല്‍ രാഹുല്‍ അഞ്ചു ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഷെയ്ന്‍ വാട്‌സണ്‍ - ഫാഫ് ഡുപ്ലെസി സഖ്യത്തെ തകര്‍ക്കാനായില്ല. വാട്‌സണ്‍ 53 പന്തിൽ 83 റൺസെടുത്തു. സ്ട്രൈക്ക് റേറ്റ് 156. ഡുപ്ലെസി 53 പന്തിൽ 87 റൺസും നേടി. സ്ട്രൈക്ക് റേറ്റ് 164.


Also read: IPL 2020: CSK Vs Kings XI Punjab, ഇന്നത്തെ മത്സരത്തില്‍ കാത്തിരിക്കുന്ന നേട്ടങ്ങള്‍


നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. രാഹുലും അഗര്‍വാളും നല്ല രീതിയില്‍ തന്നെ ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ കഴിഞ്ഞ കളിയിലെ പോലെ വേഗം ഇന്നിംഗ്‌സിനുണ്ടായിരുന്നില്ല. മായങ്ക് 19 പന്തില്‍ 26 റണ്‍സെടുത്തു മൂന്ന് ബൗണ്ടറിയുമടിച്ചു. രാഹുലാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 52 പന്തില്‍ 63 റണ്‍സ് നേടി താരം. ഏഴ് ഫോറും ഒരു സിക്‌സറും രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഒമ്പതാം ഓവറിന്‍റെ ആദ്യ പന്തിലാണ് അഗര്‍വാള്‍ പുറത്താവുന്നത്. ടീം സ്‌കോര്‍ 61 ആയിരുന്നു അപ്പോള്‍.


Also read: IPL 2020: CSK Vs Kings XI Punjab, നേര്‍ക്കുനേര്‍ പോരാട്ടം ഇന്ന്


പിന്നീടെത്തിയവര്‍ നന്നായി തന്നെ രാഹുലിന് പിന്തുണ നല്‍കി. മന്‍ദീപ് സിംഗ് 16 പന്തില്‍ 27 റണ്‍സടിച്ചു. രണ്ട് സിക്‌സര്‍ താരം പറത്തി. നിക്കോളാസ് പൂരാന്‍ 17 പന്തില്‍ 33 റണ്‍സടിച്ചു. മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും പൂരാന്‍ അടിച്ചു. എന്നാല്‍ ഇത്തവണയും മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ പൂരാന് സാധിച്ചില്ല. രാഹുലും പൂരാനും അവസാനം തുടരെ പുറത്തായതിനാല്‍ 190 റണ്‍സിന് മുകളില്‍ പ്രതീക്ഷിച്ച സ്‌കോര്‍ 178ല്‍ ഒതുങ്ങുകയായിരുന്നു.