Dubai: IPL 2020യില്‍ തുടര്‍തോല്‍വികളുമായി CSKയും കിംഗ്‌സ് XI പഞ്ചാബും (Kings XI Punjab) ഇന്ന് etഏറ്റുമുട്ടുമ്പോള്‍ നിരവധി നേട്ടങ്ങളാണ് കാത്തിരിക്കുന്നത്....
കിംഗ്‌സ് XI പഞ്ചാബിന്‍റെ മുഹമ്മദ് ഷമി ഇന്ന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ IPLല്‍ 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാം. സീസണില്‍ മികച്ച ഫോമിലാണ് ഇപ്പോള്‍ ഷമിയുള്ളത്. കൂടാതെ, പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ഇന്ന് 9 റണ്‍സ് നേടിയാല്‍ പഞ്ചാബിനുവേണ്ടി 1500 റണ്‍സ് പൂര്‍ത്തിയാക്കും.
CSK യിലുമുണ്ട് നേട്ടങ്ങള്‍ കൊയ്യാന്‍ താരങ്ങള്‍. ചെന്നൈ സുപ്പര്‍ കിംഗ്‌സ് (Chennai Super Kings)ന്‍റെ ഡ്വെയ്ന്‍ ബ്രാവോ 17 റണ്‍സ് നേടിയാല്‍ 1500 റണ്‍സും മൂന്ന് വിക്കറ്റ് നേടിയാല്‍ 150 വിക്കറ്റും പൂര്‍ത്തിയാക്കും. രണ്ട് തവണ പര്‍പ്പിള്‍ ക്യാപ് തലയില്‍ അണിഞ്ഞ താരമാണ് ബ്രാവോ. എന്നാല്‍, 1 ക്യാച്ചുകൂടി നേടിയാല്‍ എംഎസ് ധോണി (M S Dhoni) വിക്കറ്റ് കീപ്പറെന്ന നിലയില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കും...!!
അതേസമയം, IPL 18ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ആദ്യം ബാറ്റു ചെയ്യുകയാണ്. ടോസ് ജയിച്ച പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ബാറ്റി൦ഗ് തിരഞ്ഞെടുക്കുകയായിരുന്നു.
കെഎല്‍ രാഹുല്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, മന്‍ദീപ് സിങ്, നിക്കോളസ് പൂരന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സര്‍ഫറാസ് ഖാന്‍, ക്രിസ് ജോര്‍ദന്‍, ഹര്‍പ്രീത് ബ്രാര്‍, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, ഷെല്‍ഡണ്‍ കോട്രല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, അംബാട്ടി റായുഡു, ഫാഫ് ഡുപ്ലെസി, എംഎസ് ധോണി (നായകന്‍, വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, സാം കറന്‍, ശാര്‍ദ്ധുല്‍ താക്കൂര്‍, പിയൂഷ് ചൗള, ദീപക് ചഹര്‍.
കഴിഞ്ഞമത്സരത്തിലെ കിതപ്പു മാറ്റണം. ഒപ്പം തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും കരകയറുകയും വേണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദാരുണാവസ്ഥ കണ്ട് ആരാധകര്‍ നിശബ്ദരാവുകയാണ്. സീസണില്‍ ഇതുവരെ ഒരു ജയം മാത്രമാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനുള്ളത്. നാലില്‍ മൂന്നു മത്സരങ്ങളും ദയനീയമായി തോറ്റു. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടരുന്നതും.
സീസണ്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ വിവാദങ്ങള്‍ വേട്ടയാടിയ ടീമില്‍നിന്നും സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗും ക്യാംപ് വിട്ടുപോയത് ചെന്നൈയുടെ താളം പാടെ തെറ്റിച്ചു. ബാറ്റി൦ഗ് നിരയില്‍ ഡുപ്ലെസി ഒഴികെ മറ്റാരും സ്ഥിരത കാഴ്ച്ചവെക്കുന്നില്ല എന്നതാണ് ചെന്നൈ നേരിടുന്ന മുഖ്യ പ്രശ്നം.
Also read: IPL 2020: ഹൈദരാബാദിനെ കെട്ടുകെട്ടിച്ച് ചാമ്പ്യന്മാര്‍, മുംബൈ ഇന്ത്യന്‍സിനു തകര്‍പ്പന്‍ വിജയം
പഞ്ചാബിന്‍റെ കാര്യം നോക്കിയാല്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കെ എല്‍ രാഹുലും സംഘവുമുള്ളത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരും. ഇതുവരെ കളിച്ച നാലില്‍ മൂന്നു മത്സരങ്ങളും തോറ്റ കഥയാണ് പഞ്ചാബിനും പറയാനുള്ളത്.
Also read: IPL 2020: CSK Vs Kings XI Punjab, നേര്‍ക്കുനേര്‍ പോരാട്ടം ഇന്ന്
ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയം ഇരുകൂട്ടര്‍ക്കും അനിവാര്യമായതില്‍ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം. ഇത്തവണ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് CSK. കിംഗ്‌സ് XI പഞ്ചാബിനും ഇതുവരെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഇരു ടീമും തമ്മിലുള്ള ആവേശ പോരാട്ടം ഇന്ന് പ്രതീക്ഷിക്കാം.