IPL 2020: CSK Vs Kings XI Punjab, നേര്‍ക്കുനേര്‍ പോരാട്ടം ഇന്ന്
IPL 2020യില്‍ തുടര്‍തോല്‍വികളുമായി CSKയും കിംഗ്‌സ് XI പഞ്ചാബും (Kings XI Punjab) ഇന്ന് നേര്‍ക്കുനേര്‍.... IPL സീസണിലെ പതിനേഴാം മത്സരമാണ് ഇന്ന് നടക്കുന്നത്.
Dubai: IPL 2020യില്‍ തുടര്‍തോല്‍വികളുമായി CSKയും കിംഗ്‌സ് XI പഞ്ചാബും (Kings XI Punjab) ഇന്ന് നേര്‍ക്കുനേര്‍.... IPL സീസണിലെ പതിനേഴാം മത്സരമാണ് ഇന്ന് നടക്കുന്നത്.
IPL 2020യില്‍ ഒടുവില്‍ കളിച്ച രണ്ട് കളികളും തോറ്റ പഞ്ചാബിനും അവസാനത്തെ മൂന്നു കളികളും പരാജയപ്പെട്ട CSKയ്ക്കും (Chennai Super Kings) നിര്‍ണായകമായ മത്സരമാണ് ഇന്ന് നടക്കുക. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 7.30ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
പ്രതീക്ഷകളോടെ IPL 2020യില്‍ കളിക്കാനെത്തിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച ടീമുണ്ടായിട്ടും വിജയം ഏറെ ദൂരെയാണ്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയം ഇരുകൂട്ടര്‍ക്കും അനിവാര്യമായതില്‍ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം. ഇത്തവണ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് CSK. കിംഗ്‌സ് XI പഞ്ചാബിനും ഇതുവരെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഇരു ടീമും തമ്മിലുള്ള ആവേശ പോരാട്ടം ഇന്ന് പ്രതീക്ഷിക്കാം.
സീസണ്‍ ആരംഭിച്ചശേഷം തുടരെ രണ്ട് കളികള്‍ തോറ്റ കിംഗ്‌സ് XI പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പാളിപ്പോയ ചില പരീക്ഷണങ്ങള്‍ തിരുത്തിയാകും കളത്തില്‍ ഇറങ്ങുക. സ്പിന്നര്‍ കൃഷ്ണപ്പ ഗൗതത്തെ മാറ്റി മുരുഗന്‍ അശ്വിന് വീണ്ടും ഇടം നല്‍കിയേക്കുമെന്നാണ് സൂചന. ക്രിസ് ഗെയ്‌ലിനും ഇന്ന് അവരസരമുണ്ടാകും.
ചെന്നൈ സൂപ്പര്‍ കിംഗ്‌സും മാറ്റങ്ങളുമായാണ് എത്തുക. തുടര്‍ച്ചയായി പരാജയപ്പെട്ടവരെ മാറ്റാന്‍ സാധ്യതയുണ്ട് . ഷെയ്ന്‍ വാട്‌സണ്‍, കേദാര്‍ ജാദവ് എന്നിവരാകും പുറത്തുപോകേണ്ടിവരിക. ജാദവിന് പകരം ഗെയ്ക്ക് വാദിന് ഒരു അവസരംകൂടി നല്‍കിയേക്കും. അമ്പാട്ടി റായിഡുവും ഡ്വെയ്ന്‍ ബ്രാവോയും തിരിച്ചുവന്നെങ്കിലും ടീം ഹൈദരാബാദിനോട് തോറ്റത് തിരിച്ചടിയാണ്. ജയിക്കാനായില്ലെങ്കില്‍ IPLല്‍ തുടര്‍ച്ചയായ നാലാം തോല്‍വിയെന്ന നാണക്കേട് ധോണിക്കും സംഘത്തിനുമുണ്ടാകും. അതിനാല്‍ ഈ സീസണിലെ ആദ്യ ജയത്തിനായി വാശിയോടെ പോരുതനാണ് ധോണിയും കൂട്ടരും ഇന്ന് ഇന്നിറങ്ങുക.
അതേസമയം, ഇരു ടീമുകളുടേയും മുന്‍ പോരാട്ടങ്ങള്‍ പരിശോധിച്ചാല്‍ 22 തവണയാണ് ഇതുവരെ നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ 13 തവണയും വിജയം CSK നേടിയപ്പോള്‍ 9 തവണയാണ് പഞ്ചാബ് വിജയിച്ചത്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ അല്‍പ്പം മുന്‍തൂക്കം പഞ്ചാബിനാണ്. എന്നാല്‍ സിഎസ്‌കെയ്ക്ക് ഇത് ജീവന്‍മരണപോരാട്ടമായതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ സാധിക്കില്ല. 2014ല്‍ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം പഞ്ചാബിനായിരുന്നു.
Also read: IPL 2020: ഭാഗ്യ ദേവതയുടെ കടാക്ഷം തേടി CSK, ടോസ് നേടി Sunrisers Hyderabad
കിംഗ്‌സ് XI പഞ്ചാബിന്‍റെ സാധ്യതാ ടീം: കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കരുണ്‍ നായര്‍, സര്‍ഫ്രാസ് ഖാന്‍, ജെയിംസ് നീഷാം, മുരുഗന്‍ അശ്വിന്‍, രവി ബിഷ്‌ണോയ്, ഷെല്‍ഡന്‍ കോട്രെല്‍, മുഹമ്മദ് ഷമി.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സാധ്യതാ ടീം: ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, നാരായണ്‍ ജഗദീശന്‍, ഫാഫ് ഡു പ്ലസിസ്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, സാം കറന്‍, ദീപക് ചാഹര്‍, പിയൂഷ് ചൗള.