IPL 2020: ഭാഗ്യ ദേവതയുടെ കടാക്ഷം തേടി CSK, ടോസ് നേടി Sunrisers Hyderabad

അഭിമാന പോരാട്ടത്തിനായി ചെന്നൈ സുപ്പര്‍ കിംഗ്‌സ് (Chennai Super Kings - CSK) ഇന്ന് കളത്തിലിറങ്ങുന്നു ...

Last Updated : Oct 2, 2020, 07:44 PM IST
  • IPL 2020യുടെ 14ാം മത്സരത്തില്‍ ടോസ് നേടിയ Sunrisers Hyderabad ആദ്യം ബാറ്റ് ചെയ്യും.
  • ടോസ് ജയിച്ച ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
IPL 2020: ഭാഗ്യ ദേവതയുടെ കടാക്ഷം തേടി  CSK, ടോസ് നേടി  Sunrisers Hyderabad

Dubai: അഭിമാന പോരാട്ടത്തിനായി ചെന്നൈ സുപ്പര്‍ കിംഗ്‌സ് (Chennai Super Kings - CSK) ഇന്ന് കളത്തിലിറങ്ങുന്നു ...

IPL 2020യുടെ  14ാം മത്സരത്തില്‍ ടോസ് നേടിയ Sunrisers Hyderabad ആദ്യം ബാറ്റ് ചെയ്യും. ടോസ് ജയിച്ച ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.  

പോയിന്‍റ്  പട്ടികയില്‍  താഴെത്തട്ടിലുള്ള രണ്ടു വമ്പന്മാരുടെ പോരാട്ടമാണ് ഇന്ന് IPLല്‍ ഇന്ന് നടക്കുന്നത്.    

ആദ്യ രണ്ടു മത്സരങ്ങളില്‍ നേടിയ പരാജയത്തിന് ശേഷം  ഡല്‍ഹിക്ക് എതിരെ ജയം കുറിച്ചാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ( Sunrisers Hyderabad) ഇന്നിറങ്ങുന്നത്.  കെയ്ന്‍ വില്യംസണിന്‍റെ തിരിച്ചുവരവ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നല്‍കുന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല. ബൗളിങ് മേഖലയില്‍ റാഷിദ് ഖാനും ഭുവനേശ്വര്‍ കുമാറും ടി നടരാജനും അവസരത്തിനൊത്ത് പിടിമുറക്കുന്നുണ്ടെന്നതും ഹൈദരാബാദിന് കരുത്തുപകരും.

എന്നാല്‍, ചെന്നൈ സുപ്പര്‍ കിംഗ്‌സ് (Chennai Super Kings - CSK) ന്‍റെ  കാര്യം മറിച്ചാണ്.  തുടര്‍ച്ചയായ തോല്‍വികളില്‍ വലയുകയാണ് ധോണിയും സംഘവും.  മൂന്നു തവണ ചാമ്പ്യന്മാരായ ചെന്നൈ ഇത്തവണ തുടക്കം പാളിയതിന്‍റെ ക്ഷീണത്തിലാണ്. ആദ്യ കളിയിലെ ജയത്തിനുശേഷം തുടരെ രണ്ട് കളിയില്‍ തോറ്റ CSKയ്ക്ക് നിര്‍ണായകമാണ് ദുബായ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം. രണ്ടു കളി തോറ്റശേഷം മൂന്നാം മത്സരത്തില്‍ ജയം സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ് ജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്.

എതിരാളികള്‍ വച്ചുനീട്ടുന്ന ലക്ഷ്യം കയ്യെത്തിപ്പിടിക്കാന്‍ ചെന്നൈ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയുന്നില്ല. സ്‌കോര്‍ 170 -ന് മുകളിലെങ്കില്‍ ജയിക്കാനുള്ള വാശിപ്പോലും ടീം കാഴ്ച്ചവെക്കാത്തതാണ് ആരാധകരെ കുഴപ്പിക്കുന്നത്. അംബാട്ടി റായുഡു, ഡ്വെയ്ന്‍ ബ്രാവോ എന്നിവരുടെ അസാന്നിധ്യം ടീമിന്‍റെ  പ്രകടനത്തെ സാരമായി ബാധിക്കുന്നു. ഡെത്ത് ഓവറുകളില്‍ ബ്രാവോയില്ലാത്തത് ചെന്നൈയുടെ  പ്രകടനത്തില്‍ കാണുന്നുണ്ട്.

എന്തായാലും ഈ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ജയത്തില്‍ കവിഞ്ഞ മറ്റൊന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആലോചിക്കുന്നുണ്ടാകില്ല.  

രണ്ട് ടീമുകളും മുന്‍പ് 12 തവണ ഏറ്റുമുട്ടിയപ്പോള്‍ 9 തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സും 3 തവണ ഹൈദരാബാദും ജയിച്ചു.

Also read: പുകഞ്ഞ കൊള്ളി പുറത്ത്? റെയ്നയുടെയും ഹര്‍ഭജന്‍റെയും കരാര്‍ CSK റദ്ദാക്കിയേക്കും

ഇന്ന് കളിക്കുന്ന ടീമംഗങ്ങള്‍ : -

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ (നായകന്‍), ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, അബ്ദുല്‍ സമദ്, അഭിഷേക് ശര്‍മ, പ്രിയം ഗാര്‍ഗ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ടി നടരാജന്‍. 

ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, അംബാട്ടി റായുഡു, ഫാഫ് ഡുപ്ലെസി, കേദാര്‍ ജാദവ്, എംഎസ് ധോണി (നായകന്‍, വിക്കറ്റ് കീപ്പര്‍), ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, സാം കറന്‍, ശാര്‍ദ്ധുല്‍ താക്കൂര്‍, പിയൂഷ് ചൗള, ദീപക് ചഹര്‍. 

 

Trending News