IPL 2020: രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്...
IPL 12ാം മത്സരത്തില്‍ രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്....
ദുബായ്: IPL 12ാം മത്സരത്തില്‍ രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്....
IPL 12ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് (Rajasthan Royals) ടോസ്. ടോസ് ജയിച്ച രാജസ്ഥാൻ നായകൻ സ്റ്റീവ് സ്മിത്ത് കൊൽക്കത്തയെ ബാറ്റ൦ഗിന് അയച്ചു. പഞ്ചാബിനെതിരെ ഇറങ്ങിയ അതേ ടീമുമായാണ് രാജസ്ഥാൻ കളിക്കുന്നത് .
കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാമത് തുടരുന്ന ആത്മവിശ്വാസവുമായി രാജസ്ഥാന്‍ റോയല്‍സ് കളത്തില്‍ ഇറങ്ങുമ്പോള്‍ വിജയത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) കളത്തിലിറങ്ങുന്നത്
ചെന്നൈയ്‌ക്കെതിരെയും പഞ്ചാബിനെതിരെയും ഉശിരന്‍ പ്രകടനം കാഴ്ചവെച്ചാണ് രാജസ്ഥാന്‍ മൂന്നാം മത്സരത്തിനിറങ്ങുന്നത്. സഞ്ജു സാംസണിന്‍റെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്‍റെയും ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയയുടെയുമെല്ലാം വെടിക്കെട്ട് ബാറ്റി൦ഗാണ് രാജസ്ഥാന്‍റെ കരുത്ത്.
എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അനായാസം തോല്‍പ്പിച്ചതിന്‍റെ കരുത്തിലാണ് കൊല്‍ക്കത്ത ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്‍, ഒയിന്‍ മോര്‍ഗന്‍, നിതീഷ് റാണ, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, ആന്ദ്രെ റസ്സല്‍ എന്നിവര്‍ രാജസ്ഥാന് തലവേദനയാകും
നിലവില്‍ ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയതിന്‍റെ റെക്കോഡ് സഞ്ജു സാംസണിന്‍റെ പേരിലാണ്. വെറും രണ്ടു മത്സരങ്ങളില്‍ നിന്നുമായി 16 സിക്‌സുകളാണ് താരം നേടിയത്. ടീമുകളുടെ പട്ടികയില്‍ രാജസ്ഥാന്‍ ഒന്നാമതുമാണ്.
Also read: IPL 2020: ഡല്‍ഹിയെ തകര്‍ത്ത് ഹൈദരാബാദ്, സീസണിലെ ആദ്യ വിജയം
ഇതുവരെ പരസ്പരം 20 തവണയാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. അതില്‍ 9 തവണ രാജസ്ഥാനും 11 തവണ കൊല്‍ക്കത്തയും വിജയം സ്വന്തമാക്കി.