Sharjah: IPLല്‍  മലയാളിതാരം സഞ്ജു സാംസണ്‍   (Sanju Samson)  ആദ്യ മത്സരത്തിന് ഇറങ്ങുന്നു...


COMMERCIAL BREAK
SCROLL TO CONTINUE READING

ഐപിഎല്ലില്‍   കേരളത്തിനും മലയാളികള്‍ക്കും അഭിമാനമായ സഞ്ജു സാംസണും സംഘവും അണി നിരക്കുന്ന രാജസ്ഥാന്‍ റോയല്‍സും (Rajasthan Royals)  മഹേന്ദ്രസിംഗ് ധോണി (MS Dhoni) നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings)  ഇന്ന് ഏറ്റുമുട്ടും.  വൈകിട്ട് ഏഴരയ്ക്ക് ഷാ‍ര്‍ജയിലാണ് മത്സരം.  ഐപിഎല്‍ പതിമൂന്നാം സീസണിലെ നാലാമത്തെ മത്സരത്തിനാണ്  ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ന് വൈകീട്ടോടെ സാക്ഷിയാവുക. 


മുന്‍ ഓസിസ് നായകനായ സ്റ്റീവ് സ്മിത്താണ് രാജസ്ഥാനെ നയിക്കുന്നത്.  സഞ്ജുവിനൊപ്പം കേരള രഞ്ജി താരം റോബിന്‍ ഉത്തപ്പയും രാജസ്ഥാന്‍ നിരയിലുണ്ട്.  


ആദ്യ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് ഇക്കുറി ചില മാറ്റങ്ങളുമായി പ്രതീക്ഷകളോടെയാണ് ഇറങ്ങുന്നത്. റോബിന്‍ ഉത്തപ്പ, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്കൊപ്പം യുവതാരം യശസ്വി ജയ്‌സ്വാളും റോയല്‍സിന്‍റെ  പുതുമുഖങ്ങളാണ്. ഫോമില്‍ കളിക്കുന്ന ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ ആദ്യ കളിയില്‍ ഇറങ്ങില്ലെന്നത് ടീമിന് ക്ഷീണാകും. ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും തുടക്കത്തില്‍ ടീമിനൊപ്പമുണ്ടാകില്ല.  


അതേസമയം, ആദ്യ മത്സരത്തില്‍ രോഹിത്തിന്‍റെ  മുംബൈ (Mumbai Indians) പടയെ  തോല്‍പ്പിച്ച  ആത്മവിശ്വാസവുമായാണ് ധോണിയുടെ ചെന്നൈ ഇറങ്ങുന്നത്. അംബാട്ടി റായുഡു, ഫാഫ് ഡുപ്ലെസി എന്നിവരുടെ മികവിലായിരുന്നു ആദ്യ മത്സരത്തില്‍ ചെന്നൈയുടെ ജയം. 


ആദ്യ കളിയില്‍ ജയം സ്വന്തമാക്കിയ ആവേശത്തില്‍ ചെന്നൈ ഇറങ്ങുമ്പോള്‍ ജയത്തോടെ തുടങ്ങാനാണ് രാജസ്ഥാന്‍  റോയല്‍സിന്‍റെ  ശ്രമം.


Also read: IPL 2020: കൊഹ്ലിപ്പടയ്ക്ക് വിജയത്തോടെ തുടക്കം


ഐപിഎല്ലില്‍ ചെന്നൈയും രാജസ്ഥാനും 21 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ചെന്നൈയ്ക്ക് തന്നെയാണ് വ്യക്തമായ ആധിപത്യം. ചെന്നൈ 14 കളിയിലും രാജസ്ഥാന്‍ 7 കളിയിലുമാണ് ജയിച്ചത്. 


Alo read: IPL 2020: പകരം വീട്ടി Chennai Super Kings, 'തല'യുടെ ചുണക്കുട്ടികള്‍ക്ക് വിജയതുടക്കം!!


 കേരളത്തിന്‍റെ  സഞ്ജു സാംസണ്‍ റോയല്‍സിനായി കളിക്കുന്നതിനാല്‍ മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണിത്....