അബുദാബി: ഐപിഎല്ലിലേക്ക്  മുന്‍  ചാമ്പ്യന്മാരായ  സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ  മിന്നും വിജയവമായുള്ള  തിരിച്ചുവരവ്‌...


COMMERCIAL BREAK
SCROLL TO CONTINUE READING

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ  ആദ്യജയമാണ് ഇത്.  ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.


ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ ഹൈദരാബാദ് മൂന്നാം റൗണ്ടില്‍ പോയിന്‍റ്  പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് വീഴ്ത്തിയത്.  രണ്ടു തുടര്‍ ജയങ്ങള്‍ക്കു ശേഷം ഈ സീസണില്‍ ഡല്‍ഹിക്കേറ്റ ആദ്യ തോല്‍വിയാണിത്.


163 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹിയ്ക്ക് 147 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഹൈദരാബാദിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു.


ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 162 റണ്‍സാണ് നേടിയത്. മറുപടിയില്‍ മികച്ച ബൗളിങിലൂടെ താരനിബിഡമായ ഡല്‍ഹിയെ ഹൈദരാബാദ് വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിന് 147 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍റെ  മാസ്മരിക ബൗളി൦ഗാണ് ഡല്‍ഹിയെ തകര്‍ത്തത്. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത അദ്ദേഹം മൂന്നു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിന് രണ്ടു വിക്കറ്റ് ലഭിച്ചു. 34 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. റിഷഭ് പന്ത് (28), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (17), മാര്‍ക്കസ് സ്റ്റോയ്ണിസ് (11), പൃഥ്വി ഷാ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി.


മുന്‍ മല്‍സരങ്ങളെ അപേക്ഷിച്ച് മികച്ച തുടക്കമായിരുന്നു നായകന്‍ വാര്‍ണറും ബെയര്‍‌സ്റ്റോയും ചേര്‍ന്ന് ഹൈദരാബാദിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 77 റണ്‍സ് ടീം സ്‌കോറിലേക്കു കൂടിച്ചേര്‍ത്തു. അര്‍ധസെഞ്ച്വറിയിലേക്കു മുന്നേറിയ വാര്‍ണറെ പുറത്താക്കി അമിത് മിശ്രയാണ് ഈ കൂട്ടുകെട്ടിനെ വേര്‍പിരിച്ചത്. 


Also read: IPL 2020: ഈ ഇടങ്കയ്യൻ ബാറ്റ്സ്മാന്‍റെ ശൈലി എന്തൊരു ഭംഗി! Devdutt Padikkalനെ വാനോളം പുകഴ്ത്തി Sourav Ganguly


മുന്‍ മത്സരങ്ങളിലെ പോലെ തന്നെ മികച്ച ബൗളിങ് പ്രകടനമാണ് ഡല്‍ഹി കാഴ്ചവെച്ചത്. നാല് ഓവര്‍ എറിഞ്ഞ റബാദ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രയും രണ്ടു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബൗളി൦ഗ് തിരഞ്ഞെടുക്കുകയായിരുന്നു.