IPL പ്രേമികള്‍ക്ക് മറക്കാനാകാത്ത ഒരു മത്സരമായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ തിങ്കളാഴ്ച നടന്നത്...
IPL പതിമൂന്നാം സീസണില്‍ ആരാധകര്‍ ആശിച്ച തുടക്കം നല്‍കാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Bangalore) കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും (Virat Kohli) സംഘവും. കഴിഞ്ഞ സീസണില്‍ തോല്‍വികള്‍ തുടര്‍ക്കഥയാക്കിയ RCB ഇത്തവണ ഗംഭീര തുടക്കമാണ് കാഴ്ചവച്ചത്. കഴിഞ്ഞ തവണത്തെ തോല്‍വികള്‍ക്കുള്ള പകരം വീട്ടലിന് ഇത്തവണ വിജയത്തിലൂടെ തുടക്കമിടുകയായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.
സണ്‍ റൈസേഴ്‌സ് ഹൈദരാബാദി (Sunrisers Hyderabad) നെതിരെ തോല്‍വിയിലേക്ക് നീങ്ങിയ മത്സരത്തില്‍ ബൗളര്‍മാര്‍ ജയം തിരികെ പിടിച്ചെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 5 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ 19.4 ഓവറില്‍ 153 റണ്‍സിന് ഹൈദരാബാദ് പുറത്തായി.
അതേസമയം, മത്സരത്തില്‍ താരമായത് ആർസിബിക്കായി ഓപ്പണറായി അരങ്ങേറ്റ൦ കുറിച്ച ദേവ്ദത്ത് പടിക്കലാണ് (Devdutt Padikkal). അരങ്ങേറ്റ മത്സരത്തില്‍ ദേവ്ദത്ത് അർധശതകം നേടി ടീമിന് മികച്ച തുടക്കമാണ് നൽകിയത്. 42 പന്തിൽ നിന്ന് 56 റൺസെടുത്ത ദേവ്ദത്തിന്‍റെ ബാറ്റിൽ നിന്ന് എട്ട് ഫോറുകളാണ് പിറന്നത്.
ഒപ്പം, ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി സൗരവ് ഗാംഗുലിയും (Sourav Ganguly) എത്തി. "ഈ ഇടങ്കയ്യൻ ബാറ്റ്സ്മാന്‍റെ ശൈലി കണ്ടിരിക്കാൻ എന്തൊരു ഭംഗി"യാണെന്നാണ് ബിസിസിഐ (BCCI) പ്രസിഡൻറ് കൂടിയായ ഗാംഗുലി ട്വിറ്ററിൽ കുറിച്ചത്.
Enjoyed watching devdutt padikal @RCBTweets ..left handers grace so delightful
— Sourav Ganguly (@SGanguly99) September 21, 2020
പ്രാദേശിക ക്രിക്കറ്റിൽ കർണാടകയ്ക്ക് വേണ്ടി കളിക്കുന്ന താരം മലപ്പുറത്തെ എടപ്പാളുകാരനാണ്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെൻറിൽ ടോപ് സ്കോററായതോടെയാണ് ദേവ്ദത്ത് ദേശീയതലത്തിൽ ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെട്ടത്.
Also read: IPL 2020: സഞ്ജു സാംസണ്‍ ആദ്യ മത്സരത്തിന് ഇറങ്ങുന്നു, ആവേശത്തില്‍ മലയാളികള്‍
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എയിലും ടി20യിലും അരങ്ങേറ്റത്തിൽ ഫിഫ്ടി നേടി തുടങ്ങിയിട്ടുള്ള താരം ഇവിടെയും പതിവ് തെറ്റിച്ചില്ല.
Also read: IPL 2020: കൊഹ്ലിപ്പടയ്ക്ക് വിജയത്തോടെ തുടക്കം
ഇടങ്കയ്യൻ ബാറ്റ്സ്മാന്‍റെ ശൈലി യുവരാജിനെ ഓർമ്മിപ്പിക്കുന്നവെന്ന് ആരാധകർ ട്വിറ്ററിൽ വിശേഷിപ്പിക്കുന്നുണ്ട്. ഐപിഎല്ലിലെ ആദ്യമത്സരത്തിൽ ആർസിബിക്ക് വിജയം സമ്മാനിക്കുന്നതിൽ ദേവ്ദത്ത് നിർണായകപങ്കാണ് വഹിച്ചത്.