ഐപിഎല്ലിൽ (IPL 2020) മുംബൈ ഇന്ത്യൻസിനെ തകർത്ത് സൺറൈസേ ഴ്സ് ഹൈദരാബാദ് പ്ലേ ഓഫിൽ കടന്നു.  17 പന്തുകള്‍ അവശേഷിക്കെയാണ് മുംബൈ (Mumbai Indians) ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് മറികടന്നത്. ഈ തോൽവിയോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈദരാബാദിന് ( Sunrisers Hyderabad) അനായാസ വിജയം സമ്മാനിച്ചത് ഡേവിഡ് വാര്‍ണറും വൃദ്ധിമാന്‍ സാഹയുമാണ്. 45 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത് സാഹയും 58 പന്തില്‍ നിന്ന് 85 റണ്‍സെടുത്ത് വാര്‍ണറും പുറത്താവാതെ നിന്നു.


Also read: IPL 2020: അടുത്ത സീസണിലും ചെന്നൈ ടീമിൽ ഉണ്ടാവും: എം എസ് ധോണി


ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ 149 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. തുടക്കം തന്നെ മുംബൈയ്ക്ക് (Mumbai Indians) തകര്‍ച്ചയായിരുന്നു. ഓപ്പണറായ രോഹിത് ശര്‍മയ്ക്ക് നാലു റണ്‍സ് മാത്രമാണ് നേടാനായത്. സന്ദീപ് ശര്‍മയാണ് രോഹിതിന്റെ വിക്കറ്റെടുത്തത്. 


രോഹിത് മടങ്ങിയതിന് പിന്നാലെ ഡികോക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ നന്നായി ശ്രമിച്ചുവെങ്കിലും 25 റണ്‍സില്‍ പുറത്താകുകയായിരുന്നു. പിന്നീട് ചേര്‍ന്ന സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തിയെങ്കിലും സ്‌കോര്‍ബോര്‍ഡ് 81 ല്‍ നില്‍ക്കെ സൂര്യകുമാറിനെ പുറത്താക്കി ഷഹബാസ് നദീം വീണ്ടും കളി അനുകൂലമാക്കുകയായിരുന്നു.  


Also read:  പ്രാർത്ഥനയുടെ പിറന്നാൾ ആഘോഷമാക്കി ഇന്ദ്രനും പൂർണ്ണിമയും, ചിത്രങ്ങൾ കാണാം...  


മുംബൈ (Mumbai Indians) ബാറ്റിംഗ് നിരയെ തകര്‍ത്തത് മികച്ച പ്രകടനം നടത്തിയ ബൗളര്‍മാരാണ. സന്ദീപ് ശര്‍മ മൂന്ന് വിക്കറ്റെടുത്തു. 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)