മലയാളികളുടെ ഇഷ്ട താരജോഡികളാണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. ഇന്നലെ ഇരുവരുടെയും മൂത്തമകൾ പ്രാർത്ഥനയുടെ പിറന്നാൾ ആയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരിക്കുകയാണ്ഇവർ.
പ്രാർത്ഥന ഒരു ഗായികയും നർത്തകിയും കൂടിയാണ്. മാത്രമല്ല ചെറുപ്രായത്തിൽ തന്നെ സിനിമയിൽ പാടുവാൻ അവസരം ലഭിച്ച താരമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്.