IPL 2020യുടെ കലാശപ്പോരാട്ടം കാണാന്‍ മോഹന്‍ലാല്‍ സ്റ്റേഡിയത്തില്‍..!!
IPL 2020യുടെ ഫൈനല്‍ പോരാട്ടം നടക്കുമ്പോള്‍, ആ വാശിയേറിയ കലാശ പോരാട്ടത്തിന് സാക്ഷിയാകാൻ നടൻ മോഹൻലാലും...!!
Dubai: IPL 2020യുടെ ഫൈനല്‍ പോരാട്ടം നടക്കുമ്പോള്‍, ആ വാശിയേറിയ കലാശ പോരാട്ടത്തിന് സാക്ഷിയാകാൻ നടൻ മോഹൻലാലും...!!
ദൃശ്യം 2വിന്‍റെ ചിത്രീകരണങ്ങള്‍ക്ക് ഇടവേള നല്‍കിയാണ് മോഹന്‍ലാല്‍ (Mohan Lal) ദുബൈയില്‍ എത്തിയിരിക്കുന്നത്. IPL2020യുടെ ഫൈനലില്‍ പ്രതേക ക്ഷണിതാവായാണ് മോഹന്‍ലാല്‍ എത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
"സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള" എന്നു വിശേഷിപ്പിച്ചാണ് കമന്റേറ്റര്‍ മോഹന്‍ലാലിനെ അന്തര്‍ദേശീയ കാണികള്‍ക്ക് പരിചയപ്പെടുത്തിയത്.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് ദുബായ് ഐപിഎല്‍ മൈതാനത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രമാണ്.
കോവിഡ് കാലമായതിനാല്‍ കാണികള്‍ ഇല്ലാതെയാണ് ഇത്തവണ മത്സരങ്ങള്‍ നടന്നത്. ടീം ഉടമകളും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ബിസിസിഐ അധികൃതരും മാത്രമേ സാധരണഗതിയില്‍ സ്റ്റേഡിയത്തില്‍ ഉണ്ടാവുകയുള്ളൂ.
Also read: IPL 2020: കലാശക്കൊട്ടില്‍ തുടക്കം പതറി ഡല്‍ഹി ക്യാപിറ്റല്‍സ്
മലയാളിയായ ജയേഷ് ജോര്‍ജ് നിലവില്‍ ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറിയാണ്. ജയേഷിനോടൊപ്പമുളള ലാലിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.