IPL 2020: കലാശക്കൊട്ടില്‍ തുടക്കം പതറി ഡല്‍ഹി ക്യാപിറ്റല്‍സ്

IPL 2020യുടെ ഫൈനലില്‍  ടോസ് നേടി ബാറ്റി൦ഗ് ആരംഭിച്ച ഡല്‍ഹിയ്ക്ക്  (Delhi Capitals) തുടക്കത്തില്‍ തന്നെ തകര്‍ച്ച. 

Last Updated : Nov 10, 2020, 08:52 PM IST
  • IPL 2020യുടെ ഫൈനലില്‍ ടോസ് നേടി ബാറ്റി൦ഗ് ആരംഭിച്ച ഡല്‍ഹിയ്ക്ക് (Delhi Capitals) തുടക്കത്തില്‍ തന്നെ തകര്‍ച്ച.
  • മൂന്നു മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഇതിനോടകം ഡല്‍ഹിയ്ക്ക് നഷ്ടപ്പെട്ടു. രണ്ടുവിക്കറ്റുകള്‍ വീഴത്തി ട്രെന്റ് ബോള്‍ട്ടാണ് ഡല്‍ഹിയെ തകര്‍ത്തത്.
IPL 2020: കലാശക്കൊട്ടില്‍ തുടക്കം പതറി  ഡല്‍ഹി ക്യാപിറ്റല്‍സ്

Dubai: IPL 2020യുടെ ഫൈനലില്‍  ടോസ് നേടി ബാറ്റി൦ഗ് ആരംഭിച്ച ഡല്‍ഹിയ്ക്ക്  (Delhi Capitals) തുടക്കത്തില്‍ തന്നെ തകര്‍ച്ച. 

മൂന്നു മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഇതിനോടകം ഡല്‍ഹിയ്ക്ക് നഷ്ടപ്പെട്ടു.  രണ്ടുവിക്കറ്റുകള്‍ വീഴത്തി ട്രെന്റ് ബോള്‍ട്ടാണ് ഡല്‍ഹിയെ തകര്‍ത്തത്.

കഴിഞ്ഞ മത്സരത്തിലെന്നപോലെ ഈ കളിയിലും ശിഖര്‍ ധവാനും സ്‌റ്റോയിനിസും ചേര്‍ന്നാണ് ഡല്‍ഹിയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയത്. എന്നാല്‍ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സ്റ്റോയിനിസിനെ  ട്രെന്റ് ബോള്‍ട്ട്  പുറത്താക്കി. ഇതാദ്യമായാണ്  ഒരു ഐ.പി.എല്‍ ഫൈനലില്‍ ഓപ്പണര്‍  മത്സരത്തിലെ ആദ്യ ബോളില്‍ തന്നെ പുറത്താകുന്നത്. 

സ്റ്റോയിനിസിന് പകരം ക്രീസിലെത്തിയത് അജിങ്ക്യ രഹാനെയാണ്. ശിഖര്‍ ധവന്‍ ഒരു വശത്ത് നന്നായി ബാറ്റ് ചെയ്‌തെങ്കിലും രഹാനെയ്ക്ക് തിളങ്ങാനായില്ല. വെറും രണ്ട് റണ്‍സെടുത്ത രഹാനെയും  ട്രെന്റ് ബോള്‍ട്ട്  പുറത്താക്കി.

നാലാം ഓവറിലാണ് ഫോമില്‍ തുടരുകയായിരുന്നു ശിഖര്‍ ധവന്‍  പുറത്തായത്.  14 റണ്‍സെടുത്ത ധവാനെ ജയന്ത് യാദവ് ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. 

13 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സാണ് ഡല്‍ഹി നേടിയിരിക്കുന്നത്.

രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്  (Mumbai Indians) നിലവിലെ ജേതാക്കളാണ്.

Also read: IPL 2020: ഡൽഹി തകർന്നു; കൂറ്റം ജയത്തോടെ മുംബൈ ഫൈനലിൽ

ഒന്നരമാസക്കാലത്തെ ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആരായിരിക്കും ഇത്തവണ ഐപിഎല്‍ ചാംപ്യന്‍മാര്‍ --- മുംബൈ ഇന്ത്യന്‍സോ ഡല്‍ഹി ക്യാപിറ്റല്‍സോ? അഞ്ചാം കിരീടമാണ് മുംബൈയുടെ ലക്ഷ്യം. മറുഭാഗത്ത് കന്നിക്കിരീടം തേടി ഡല്‍ഹിയും....

Trending News