IPL 2021 : ഓസ്ട്രേലിയൻ താരങ്ങൾക്ക് നാട്ടിലേക്ക് പോകാൻ വഴി ഒരുങ്ങുന്നു, ബിസിസിഐ ചാട്ടേർഡ് വിമാന സൗകര്യം ഒരുക്കും
ഇന്ത്യക്ക് പുറത്ത് ശ്രീലങ്കിയലെ മറ്റേന്തെങ്കിലും യാത്ര വിലക്കില്ലാത്ത രാജ്യത്ത് രണ്ടാഴ്ച ക്വാറന്റീൻ ഇരുന്ന് കോവിഡ് ഫലം നഗറ്റീവ് ലഭിച്ചതിന് ശേഷമായിരിക്കും ഓസീസ് താരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുക.
Mumbai : ഐപിഎൽ 2021 (IPL 2021) സീസൺ നിർത്തലാക്കിയതിന് പിന്നാലെ ഇന്ത്യയിൽ കുടുങ്ങിയ ഓസ്ട്രേലിയൻ താരങ്ങളെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ച ബിസിസിഐ (BCCI). ഓസ്ട്രേലിയൻ താരങ്ൾക്ക് കമന്റേറ്റർമാർക്കും ഫിസിയോയ്ക്കും ചേർന്ന് പ്രത്യേക ചാർട്ടേർട്ട് വിമാനം ബിസിസിഐ ഏർപ്പാടാക്കും.
ഇന്ത്യക്ക് പുറത്ത് ശ്രീലങ്കിയലെ മറ്റേന്തെങ്കിലും യാത്ര വിലക്കില്ലാത്ത രാജ്യത്ത് രണ്ടാഴ്ച ക്വാറന്റീൻ ഇരുന്ന് കോവിഡ് ഫലം നഗറ്റീവ് ലഭിച്ചതിന് ശേഷമായിരിക്കും ഓസീസ് താരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുക. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇടക്കാല സിഇഒയായ നിക്ക് ഹോക്ക്ലിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ALSO READ : IPL മാച്ചുകൾ നിർത്തി വെച്ചു; താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം
താരങ്ങളും പരിശീലകരും ഫിസിയോ കമന്റേറ്ററുകളുമായി ഏകദേശം 40 പേരാണ് ഐപിഎൽ 2021ന്റെ ഭാഗമായത്. ഇതിൽ 14 പേർ ഓസീസ് താരങ്ങളാണ്. ഇവർക്കെല്ലാർക്കും കൂടിയാണ് ബിസിസിഐ നാട്ടിലേക്ക് തിരികെയെത്താൻ സൗകര്യം ഒരുക്കുന്നത്.
ALSO READ : ബയോ ബബിളുകൾ തുണക്കുന്നില്ല,ഐ.പി.എല്ലിൽ രോഗ വ്യാപനം പ്രവചനാതീതം
കോവിഡ് പോസിറ്റീവായ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് കോച്ച മൈക്ക് ഹസി ഇന്ത്യയിലെ കോവിഡ് ക്വാറന്റീൻ കഴിഞ്ഞതിന് ശേഷമെ പോകു. പത്ത് ദിവസത്തോളെ ഹസി ഇന്ത്യയിൽ തന്നെ തുടരുന്നതാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് താരങ്ങൾക്ക് കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഐപിഎൽ 2021 സീസൺ പകുതിക്ക് വെച്ച് നിർത്തലാക്കുന്നത്. കെകെആറിന്റെ സന്ദീപ് വാര്യർക്കും, വരുൺ ചക്രവർത്തിക്കും പിന്നാലെ ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ സിഎസ്കെയുടെ ബോളിങ് കോച്ച് എൽ ബാലാജിക്കും കോവിഡായി. ഇതിന് പിന്നാലെയാണ് മൈക്ക് ഹസിക്കും കോവിജ് പിടിപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...