ബയോ ബബിളുകൾ തുണക്കുന്നില്ല,ഐ.പി.എല്ലിൽ രോഗ വ്യാപനം പ്രവചനാതീതം

താരങ്ങൾക്ക് മാത്രമല്ല, ഒഫീഷ്യൽസിനും രോഗ ലക്ഷണങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 3, 2021, 10:03 PM IST
  • ഇത് വലിയ രീതിയിൽ താരങ്ങൾക്കിടയിൽ ഭീതി പടർത്തിയിരിക്കുകയാണ്.
  • നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാറ്റിവെച്ചു
  • കോവിഡിനെ തുടർന്ന് മറ്റ് താരങ്ങളും ഇപ്പോൾ ഐസൊലേഷനിൽ ആണ്
  • അഹമ്മബാദിൽ ആണ് ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബയോ ബബിൾ.
ബയോ ബബിളുകൾ തുണക്കുന്നില്ല,ഐ.പി.എല്ലിൽ രോഗ വ്യാപനം പ്രവചനാതീതം

ന്യൂഡൽഹി: രാജ്യം കോവിഡ് രണ്ടാം തരംഗത്തിൽ ശ്വാസം മുട്ടുമ്പോൾ ഐ പി എൽ (Ipl 2021) ക്രിക്കറ്റ് ടീമിലും ആശങ്ക. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ ചില താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായെന്നും മറ്റു ചിലർക്ക് ലക്ഷ്ണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുമുണ്ടെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. 

ഇത് വലിയ രീതിയിൽ താരങ്ങൾക്കിടയിൽ ഭീതി പടർത്തിയിരിക്കുകയാണ്. താരങ്ങൾക്ക് മാത്രമല്ല, ഒഫീഷ്യൽസിനും രോഗ ലക്ഷണങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. അതിനാൽ ഇന്ന് നടക്കാനിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. കോവിഡിനെ തുടർന്ന് മറ്റ് താരങ്ങളും ഇപ്പോൾ ഐസൊലേഷനിൽ ആണ്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ALSO READ : Ipl 2021 Live:കോവിഡ് ഭീതിയിൽ താരങ്ങൾ, അശ്വിനും,കെയിൻ റിച്ചാർഡുമുൾപ്പടെ പിന്മാറി

അഹമ്മബാദിൽ ആണ് ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (Calcutta Night Ryders) ബയോ ബബിൾ. ബയോ ബബിളിന് ഉള്ളിലേക്ക് രോഗം എങ്ങനെ വന്നു എന്ന ആശങ്കയിലാണ് ടീം. അതിനാൽ കോവിഡിനെ അതിജീവിക്കാനുളള ശ്രമത്തിലാണ് താരങ്ങൾ.

നേരത്തെ തന്നെ പല പ്രമുഖരും ഐപിഎല്ലിനെതിരെ (IPL) ശബ്ദമുയർത്തിയിരുന്നു. ഈ കോവിഡ് പ്രതിസന്ധിയിൽ ഐപിഎൽ അനാവശ്യമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. കോവിഡ് കാരണം നേരത്തെ പല താരങ്ങളും ഈ സീസൺ ഉപേക്ഷിച്ച് പോയിരുന്നു. കുടുംബത്തോടൊപ്പം ഈ മഹാമാരിയെ നേരിടാൻ ഇന്ത്യൻ താരം അശ്വിനും പിന്മാറിയിരുന്നു. 

ALSO READ : IPL 2021: ഒന്നും നോക്കാതെ Shubman Gill അടിച്ച് പറത്തി സിക്‌സർ, അന്തംവിട്ട് ആരാധകരും
കൂടാതെ വിദേശ താരങ്ങളായ ആഡം സാമ്ബ, കെയ്ൻ റിച്ചാർഡ്‌സൺ, ആൻഡ്രു ടൈ തുടങ്ങിയവരും നാട്ടിലേക്ക് മടങ്ങിയവരാണ്. രണ്ടാം ഘട്ടത്തിൽ കോവിഡ് ശക്തിപ്രാപിച്ചപ്പോൾ ഇന്ത്യയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് ഓസ്‌ട്രേലിയ അടക്കം പല രാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News