IPL 2021 : അർജുൻ തെൻഡുൽക്കറെ മുംബൈ ഇന്ത്യൻസിന്റെ സ്ക്വാഡിൽ നിന്നൊഴുവാക്കി, പകരം മറ്റൊരു യുവതാരം ടീമിലിടം നേടി
Arjun Tendulkar മുംബൈ ഇന്ത്യൻസ് (Mumbai Indians) ടീമിൽ നിന്നൊഴുവാക്കി. പരിക്കേറ്റതിനെ തുടർന്നാണ് അർജുനെ ടീമിൽ നിന്നൊഴുവാക്കിയത്.
Dubai : സച്ചിൻ തെൻഡുൽക്കറുടെ (Sachin Tendulkar) മകൻ അർജുൻ തെൻഡുൽക്കറെ (Arjun Tendulkar) മുംബൈ ഇന്ത്യൻസിന്റെ (Mumbai Indians) ടീമിൽ നിന്നൊഴുവാക്കി. പരിക്കേറ്റതിനെ തുടർന്നാണ് അർജുനെ ടീമിൽ നിന്നൊഴുവാക്കിയത്. അർജുന് പകരമായി മറ്റൊരു യുവതാരം സിമർജീത് സിങ് (Simarjeet Singh) മുംബൈ ഇന്ത്യൻസിനൊപ്പം ചേരുമെന്ന് ടീം പ്രസ്താവനയിലൂടെ അറിയിച്ചു.
"ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങളിലേക്കായി പരിക്കേറ്റ അർജുൻ തെൻഡുൽക്കർക്ക് പകരം സിമർജീത് സിങിനെ മുംബൈ ഇന്ത്യൻസിന്റെ ടീമിൽ ഉൾപ്പെടുത്തി" മുംബൈ ഇന്ത്യൻസ് പ്രസ്താവനയിൽ അറിയിച്ചു.
ALSO READ : IPL Auction 2021 : സച്ചിന്റെ മകൻ Arjun Tendulkar റെ സ്വന്തമാക്കി സച്ചിന്റെ ടീമായിരുന്നു Mumbai Indians
വലം കൈ മീഡയം പേസ് ബോളറായ സിമർജീത്തിനെ ഈ സീസണിലേക്ക് മാത്രമാണ് മുംബൈ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. അർജുനെ പോലെ നെറ്റ് ബോളറായിട്ടാകും സിമർജീത് മുംബൈയിൽ തുടരുക. ഡൽഹിയിൽ നിന്നുള്ള താരമാണ് സിമർജീത് സിങ്.
"വലം കൈ മീഡിയം പേസ് ബോളർ നിർബന്ധിത ക്വാറന്റീന് ശേഷമാണ് ടീമിനൊപ്പം പരിശീലനത്തിൽ ചേരുക" മുംബൈ ഇന്ത്യൻസ് അറിയിച്ചു.
ALSO READ : IPL 2021 PBKS vs MI : അവസാനം മുംബൈ ഇന്ത്യൻസിന് കാത്തിരുന്ന ഒരു ജയം കിട്ടി, ഇനി ലക്ഷ്യം പ്ലേ ഓഫ്
ഐപിഎൽ താര ലേലത്തിൽ പ്രഥമിക വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് അർജുനെ സ്വന്തമാക്കിയത്. മുംബൈ ടീമിൽ ഔദ്യോഗികമായി പ്രവേശിക്കിന്നതിന് മുമ്പ് അർജുൻ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം പരിശീനലത്തിൽ ഏർപ്പെട്ടിരുന്നത് വാർത്തകളായിരുന്നു. ഇടം കൈയ്യിൽ മീഡിയം പേസ് ബോളറാണ് അർജുൻ. കൂടാതെ ബാറ്റിങിൽ മധ്യനിര താരവും കൂടിയാണ്.
ALSO READ : IPL 2021 : ഐപിഎല്ലിനിടെയിൽ അച്ഛനും മകനും ബീച്ചിൽ, കാണാം സച്ചിനും മകൻ അർജുൻ തെൻഡുൾക്കറുടെയും ചിത്രങ്ങൾ
സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലൂടെ അർജുൻ സീനിയർ ക്രിക്കറ്റിലേക്കെത്തുന്നത്. എന്നാൽ കഴിഞ്ഞ ടൂർണമെന്റിൽ വേണ്ടത്ര പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും അർജുനെ BCCI ഐപിഎൽ താര ലേലത്തിന്റെ അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. 2018ൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ അണ്ടർ 19 ടീമിലാണ് അർജുൻ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.
അതേസമയം ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസും വിരാട് കോലിയുടെ മുംബൈ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 7.30നാണ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...