IPL 2021: കുഞ്ഞുകൈകളിൽ ഐപിഎൽ ട്രോഫിയുമായി സിവ; ചിത്രം വൈറലാകുന്നു
IPL 2021: ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ തകർപ്പൻ വിജയത്തിന്റെ ആഘോഷത്തിലാണ് ക്യാപ്റ്റൻ ധോണിയുടെ മകളായ സിവ.
IPL 2021: ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ (CSK) തകർപ്പൻ വിജയത്തിന്റെ ആഘോഷത്തിലാണ് ക്യാപ്റ്റൻ ധോണിയുടെ മകളായ സിവ (Ziva Dhoni). ഐപിഎൽ 14 മത്തെ സീസണിൽ 27 റൺസിനാണ് ചെന്നൈ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തി കിരീടത്തിൽ മൂത്തമിട്ടത്.
ഐപിഎല്ലിൽ (IPL 2021) ധോണി കളിക്കുമ്പോൾ ആവേശത്തോടെയും ആർപ്പുവിളിയോടേയും സിവയും ഗ്യാലറിയിൽ ഉണ്ടാകും, പപ്പയ്ക്ക് ആവേശം പകരുന്ന പ്രകടനവുമായി. സിവയുടെ അത്തരം നിരവധി വീഡിയോകൾ വൈറൽ ആയിട്ടുമുണ്ട്.
Also Read: IPL 2021: 4 തവണ IPL കിരീടം നേടി റെക്കോർഡ് സൃഷ്ടിച്ച് MS Dhoni, എങ്കിലും മുന്നിൽ രോഹിത് ശർമ്മ തന്നെ
എന്നാൽ ഇത്തവണ വൈറലാകുന്നത് ഐപിഎൽ ട്രോഫിയുമേന്തി നിൽക്കുന്ന സിവയുടെ (Ziva Dhoni) ചിത്രമാണ്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതുപോലെ ഗ്രൌണ്ടിൽ വിതറികിടക്കുന്ന ഗ്ലിറ്ററുകളിൽ കളിക്കുന്ന സിവയുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
Also Read: IPL Final: വിസിലടിച്ച് വന്ന് കപ്പടിച്ച് ചെന്നൈ
ധോണിയെപ്പോലെ അല്ലെങ്കിൽ ധോണിയേക്കാളേറെ ആരാധകരുള്ള താരമാണ് ഈ കുട്ടി സിവ. മലയാളത്തിൽ പാട്ടുപാടികൊണ്ടാണ് സിവ ആദ്യമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിന് ശേഷം സിവയുടെ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...