Video: 6 ഭാഷകളില്‍ കുശലം പറയുന്ന സിവയും ധോണിയും!!

കളിക്കളത്തില്‍ എം.എസ് ധോണിയാണ് താരമെങ്കില്‍ മൈതാനത്തിന് പുറത്ത് ധോണിയുടെ ഏക മകള്‍ സിവയാണ് സുപ്പര്‍ താരം. 

Last Updated : Mar 25, 2019, 01:08 PM IST
Video: 6 ഭാഷകളില്‍ കുശലം പറയുന്ന സിവയും ധോണിയും!!

കളിക്കളത്തില്‍ എം.എസ് ധോണിയാണ് താരമെങ്കില്‍ മൈതാനത്തിന് പുറത്ത് ധോണിയുടെ ഏക മകള്‍ സിവയാണ് സുപ്പര്‍ താരം. 

പാട്ടും ഡാന്‍സും കളിയും ചിരിയും കുറുമ്പുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സിവ. ഓമനത്വം തുളുമ്പുന്ന ഈ കൊച്ചു മുടുക്കിയ്ക്ക് രാജ്യമൊട്ടുക്കും ലക്ഷക്കണക്കിന്‌ ആരാധകരാണ്. 

സിവ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന മലയാളികളുടെ പ്രിയപ്പെട്ട ഗാനം ആലപിച്ചാണ് സിവ മലയാളികളെ കൈയിലെടുത്തത്‌. 

ഇപ്പോഴിതാ വേറിട്ടൊരു വീഡിയോയുമായാണ് അച്ഛനും മകളും എത്തിയിരിക്കുന്നത്. 6 ഭാഷകളില്‍ മകളോട് കുശലാന്വേഷണം നടത്തുന്ന ധോണിയും, പപ്പയുടെ ചോദ്യത്തിന് അതേ ഭാഷയില്‍തന്നെ മറുപടി നല്‍കുന്ന കുഞ്ഞുസിവയുമാണ്‌ വീഡിയോയിലെ താരങ്ങള്‍!!

തമിഴ്‍, ബംഗാളി‍, ഗുജറാത്തി, ഭോജ്പൂരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് സിവയും ധോണിയും തമ്മില്‍ സംസാരിക്കുന്നത്. ധോണി ചോദിക്കുന്ന ഓരോ ചോദ്യത്തിനും പെട്ടന്ന് തന്നെയാണ് സിവയുടെ മറുപടി നല്‍കുന്നതും!! മകളുടെ മറുപടിയ്ക്ക് അഭിനന്ദനമായി ധോണി കൈയടിക്കുന്നുമുണ്ട്. 

അച്ഛനും മകളും ഒന്നിച്ചുള്ള ഈ ക്യൂട്ട് വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ കണ്ടിരിക്കുന്നതും, പങ്കുവെച്ചിരിക്കുന്നതും. 

 

Trending News