ബെംഗളൂരു : വരാൻ പോകുന്ന ഐപിഎൽ താരലേലം (IPL 2022 Mega Auction) ടീമിന് ഏറ്റവും നിർണായകമാണെന്ന് രാജസ്ഥാൻ റോയൽസ് (Rajasthan Royals) ക്യാപ്റ്റൻ സഞ്ജു സാംസൺ (Sanju Samson). അടുത്ത അഞ്ച് സീസണിലേക്കുള്ള അടിസ്ഥാനം സൃഷ്ടിക്കുകയാണ് ഈ താരലേലത്തിലൂടെ രാജസ്ഥാന്റെ ലക്ഷ്യവെക്കുന്നത്. അതിന് വേണ്ടിയുള്ള താരങ്ങളെ കണ്ടെത്തുകയാണ് ടീമിന്റെ ലക്ഷ്യമെന്നും സഞ്ജു സാംസൺ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ കൂടുതൽ പുതുമുഖ താരങ്ങൾക്ക് അവസരം സൃഷ്ടിക്കാൻ ടീം ട്രയൽസും സംഘടിപ്പിക്കുമെന്ന് സഞ്ജു ടീമിന്റെ വാർത്തക്കുറുപ്പിലൂടെ അറിയിച്ചു. അതിനുവേണ്ടി കൃതമായ തയ്യാറെടുപ്പുകളാണ് ടീമെടുക്കുന്നതെന്നും മലയാളി താരം കൂട്ടി ചേർത്തു. 


ALSO READ : IPL 2022 Auction | പുതിയ ക്യാപ്റ്റന് വേണ്ടി RCB മാറ്റിവെച്ചിരിക്കുന്നത് 12 കോടി; ലക്ഷ്യം ഈ വിദേശ താരം


ടീമിന്റെ കാഴ്ചപാടുകളുമായി ചേർന്ന് പോകാൻ സാധിക്കുന്ന താരങ്ങളെ കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യം. അത് ഫ്രാഞ്ചൈസിയുടെ മൂല്യങ്ങൾ ഉൾകൊള്ളാനും ടീമിന് മുന്നോട്ട് നയിക്കാൻ സാധിക്കുമെന്ന് സഞ്ജു പറഞ്ഞു. 


ALSO READ : IPL 2022 Mega Auction | അടിസ്ഥാന വില കൂടതൽ? ഈ ഇന്ത്യൻ താരങ്ങൾ ചിലപ്പോൾ ലേലത്തിൽ തഴയപ്പെട്ടേക്കാം


ഐപിഎല്ലിന്റെ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാൻ 62 കോടി രൂപ കൈയ്യിൽ കരുതിയാണ് ബെംഗളൂരുവിൽ വെച്ച് നടക്കുന്ന താരലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്. സഞ്ജുവിനെ കുടാതെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലറെയും ഇന്ത്യൻ യുവതാരം യഷസ്വ ജെയ്സ്വാളിനെയുമാണ് റിറ്റെൻഷനിലൂടെ രാജസ്ഥാൻ സ്വന്തമാക്കിട്ടുള്ളത്.  ഫെബ്രുവരി 12,12 തിയതികളായിട്ടാണ് മെഗാ താരലേലം സംഘടിപ്പിക്കുക.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.