IPL 2022 Mega Auction ; ഫെബ്രുവരി 12നുള്ള ഐപിഎൽ 2022 മെഗാ താരലേലത്തിനുള്ള കണക്ക് കൂട്ടല്ലിലാണ് ലീഗിലെ പത്ത് ഫ്രാഞ്ചൈസികളും അതോടൊപ്പം ക്രിക്കറ്റ് ആരാധകരും. അടുത്ത സീസണുകളിലേക്ക് തങ്ങളുടെ ഇഷ്ട ടീമിന്റെ താരങ്ങൾ ആരൊക്കെയാകുമെന്നാണ് ക്രിക്കറ്റ് ആരാധകർ കണക്ക് കൂട്ടുന്നത്. തങ്ങളുടെ സീസൺ മികവുറ്റതാക്കാനുള്ള മികച്ച 25 അംഗ ടീമിനെ എങ്ങനെ കണ്ടെത്താനുള്ള കണക്ക് കൂട്ടല്ലിലാണ് ഫ്രാഞ്ചൈസികൾ. ആരെയൊക്കെ ഏത് ടീമുകൾ ലേലത്തിലൂടെ സ്വന്തമാക്കുന്നതിനോടൊപ്പം ഏതൊക്കെ താരങ്ങൾ തഴയപ്പെടാമെന്നത് ഈ കണക്ക് കൂട്ടുല്ലുകളിൽ ഉൾപ്പെടുന്നതാണ്.
അത്തരത്തിൽ തഴയപ്പെടാൻ സാധ്യതയുള്ള ഇന്ത്യൻ താരങ്ങളും ഉണ്ട്. പ്രകടനത്തിന് അപ്പുറം ഇവരുടെ അടിസ്ഥാന തുകയണ് ഇവരെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ പിന്നിട്ട് വലിക്കാൻ കാരണമാകുന്നത്. അങ്ങനെ തഴപ്പെടാൻ സാധ്യതയുള്ള അഞ്ച് ഇന്ത്യൻ താരങ്ങൾ ഇവരാണ്.
ALSO READ : IPL Auction | ധോണിയുടെയും കോലിയുടെയും ആദ്യ ഐപിഎൽ പ്രതിഫലം എത്രയെന്ന് അറിയാമോ?
ഭുവനേശ്വർ കുമാർ
2019 വരെ ഇന്ത്യൻ ബോളിങ് നിരയിലെ രണ്ടാമനായിരുന്ന ഭുവനേശ്വർ കുമാർ. വേഗതയ്ക്ക് മുകളിൽ കൃത്യമായ ലെങ്തും സ്വിങുമായി ഒരു താരപകിട്ടുണ്ടായിരുന്നു മുൻ സൺറൈസേഴ്സ് ഹൈദരാബാദ് താരത്തിന്റെ ഫോം നിലവിൽ അത്രയ്ക്ക് മികച്ചതല്ല. 2016, 2017 സീസണുകളിൽ പർപ്പിൾ ക്യാപ് നേടിയ താരത്തിന് നിലവിൽ ദേശീയ ടീമിന് വേണ്ടി പോലും മികച്ച് പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല.
ടൂർണമെന്റിലെ വിക്കറ്റ് നേട്ടത്തിൽ എട്ടാം സ്ഥാനത്തുള്ള 31കാരനായ ഭുവിയുടെ അടിസ്ഥാന തുക 2 കോടി രൂപയാണ്. ഫോമിലും പ്രകടനത്തിൽ നിലവിൽ പിന്നോട്ട് നിൽക്കുന്ന താരത്തിന് 2 കോടി ചെലവാക്കുക എന്ന കാര്യം ഫാഞ്ചൈസികളെ രണ്ട് വട്ടം ചിന്തിപ്പിച്ചേക്കും.
കേദാർ ജാദവ്
ഈ കഴിഞ്ഞ ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യൻ സ്ക്വാഡിൽ കേദാർ ജാദവ് ഇടം നേടിയെങ്കിലും പറയത്തക്ക പ്രകടനം താരത്തിന്റെ ബാറ്റിൽ നിന്നും ഉയർന്നിട്ടില്ല. ഓൾറൗണ്ടറാണെങ്കിലും ഒരു മധ്യനിര ഫിനീഷിങ് താരമായിട്ടാണ് ടീമുകൾ താരത്തെ കരുതുന്നത്.
2010 മുതൽ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള താരം അഞ്ച് ടീമുകൾക്കായി കളത്തിൽ ഇറങ്ങിട്ടുണ്ട്. 2017 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് വേണ്ടി കേദാർ നടത്തിയ ഇന്നിങ്സുകളാണ് ലീഗിലെ താരത്തിന്റെ ഏറ്റവും മികച്ച് പ്രകടനം.
ഒരു കോടി രൂപയാണ് 36കാരനായ ഓൾറൗണ്ടർ താരത്തിന്റെ അടിസ്ഥാന തുക. അതേസമയം ഐപിഎൽ 2021 ലേലത്തിൽ കേദാറിന് ആദ്യം ആരും സ്വന്തമാക്കാൻ തയ്യറായില്ല. തുടർന്ന് അടിസ്ഥാന തുകയ്ക്ക് ഹൈദരാബാദ് ടീം സ്വന്തമാക്കുകയായിരുന്നു.
ALSO READ : IPL 2022 Auction | IPL താരലേലത്തിന് ശ്രീശാന്തും ; അന്തിമ പട്ടികയിൽ 590 താരങ്ങൾ
ഇഷാന്ത് ശർമ
ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബോളറാണ് ഇഷാന്ത് ശർമ. 2007 സീസൺ മുതൽ ഐപിഎല്ലിന്റെ ഭാഗമാണ് ഇഷാന്ത്. എന്നാൽ കുട്ടിക്രിക്കറ്റിൽ ഈ ഇന്ത്യൻ താരത്തിന്റെ പ്രകടനം അത്രകണ്ട മികച്ചതല്ല.
2019ൽ ഒരു കോടി അടിസ്ഥാന തുകയുള്ള താരത്തെ 1.1 കോടി രൂപയ്ക്ക് സ്വദേശത്ത് നിന്നുള്ള ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ഇഷാന്ത് ഡൽഹിക്കായി പന്തെറിഞ്ഞത് ആകെ നാല് മത്സരങ്ങളിലാണ്.
രണ്ട് കോടി രൂപയാണ് ഇഷാന്തിന്റെ അടിസ്ഥാന തുക. ഇത്രയും തുക ചെലവാക്കി ഇന്ത്യൻ ടെസ്റ്റ് സ്പെഷ്യലിസ്റ്റിനെ ട്വന്റി20 ലീഗിലേക്ക് ഫ്രാഞ്ചൈസികൾ പരിഗണിക്കുമോ എന്ന് കാത്തിരിക്കേണ്ടതാണ്.
ഉമേഷ് യാദവ്
ഐപിഎൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പേസർമാരിൽ അഞ്ചാം സ്ഥാനത്തുള്ള താരമാണ് ഉമേഷ് യാദവ്. 2010 മുതൽ ഐപിഎല്ലിന്റെ ഭാഗമായ നാല് ടീമുകൾക്കായി പന്തെറിഞ്ഞിട്ടുണ്ട്.
പക്ഷെ താരത്തെ സ്വന്തമാക്കണോ എന്ന് മറ്റ് ടീമുകളെ ഒന്ന് ചിന്തിപ്പിക്കുന്നത് കഴിഞ്ഞ സീസണിലെ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയുള്ള താരത്തിന്റെ പ്രകടനമാണ്. വേണ്ടത്ര അവസരം ഈ ഇന്ത്യൻ പേസർക്ക് 2021 സീസണിൽ ഡൽഹിയിൽ നിന്ന് ലഭിച്ചില്ല.
രണ്ട് കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന തുക. കഴിഞ്ഞ സീസണിലെ പ്രകടനം മുൻ നിർത്തി താരത്തെ സ്വന്തമാക്കണോ എന്ന് ഫ്രാഞ്ചൈസികളെ ഒന്ന് ചിന്തിപ്പിച്ചേക്കും
അമ്പാട്ടി റായിഡു
ദേശീയ ടീമിനായി തന്റെ പ്രകടനം കാഴ്ചവെക്കാൻ അവസരം ലഭിക്കാത്ത താരമാണ് അമ്പാട്ടി റായിഡു. എന്നാൽ ലീഗ് മത്സരങ്ങളിൽ എന്നും നിറസാന്നിധ്യമാണ് ഈ ആന്ധ്ര താരം.
പ്രകടനത്തിൽ ഒരു പ്രശ്നം പറയാൻ ഇല്ലെങ്കിലും താരത്തെ തിരഞ്ഞെടുക്കാൻ ഫ്രാഞ്ചൈസികളെ പിന്നോട്ട് വലിക്കാൻ സാധ്യത റായിഡുവിന്റെ പ്രായമാണ്. മെഗാ ലേലത്തിലൂടെ അടുത്ത് മൂന്ന് സീസണുകളിലേക്ക് ടീമിനെ ശക്തിപ്പെടുത്തനാണ് ഫ്രാഞ്ചൈസികൾ ശ്രമിക്കുന്നത്. അതുകൊണ്ട് രണ്ട് കോടി രൂപ ചിലവാക്കി 36കാരനെ സ്വന്തമാക്കുക എന്നത് ഒരു നഷ്ടമായി ടീമുകൾ കരുതിയേക്കാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.