ഐപിഎല്ലിൽ ഇത്തവണ അരങ്ങേറ്റം കുറിച്ച ടീമാണ് ​ഗുജറാത്ത് ടൈറ്റൻസ്. ഈ സീസണിൽ ഇതുവരെ രണ്ട് മത്സരങ്ങളാണ് ​ടീം കളിച്ചിരിക്കുന്നത്. ഇന്നലെ (ഏപ്രിൽ 2) നടന്ന മത്സരത്തിൽ മികച്ച ടീമായ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് കൊണ്ട് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ​ഗുജറാത്ത്. ഡല്‍ഹിയെ 14 റണ്‍സിന് തോൽപ്പിച്ച് കൊണ്ടാണ് ഗുജറാത്ത് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

അർധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്‍റെ കരുത്തില്‍ മത്സരം അവസാനിക്കുമ്പോൾ 171/6 എന്ന നിലയിലായിരുന്നു. ഗുജറാത്ത് ഉയര്‍ത്തിയ 172 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ക്രീസിൽ ഇറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു. ​ഗുജറാത്തിനായി ലോക്കി ഫെര്‍ഗൂസൻ നാല് വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും വീഴ്ത്തി. സീസണിലെ ഡല്‍ഹിയുടെ ആദ്യ തോല്‍വിയുമായാണിത്. 


നാല് പോയിന്റ് നേടി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ​ഗുജറാത്ത് നിലവിൽ. 0.495 ആണ് നെറ്റ് റൺ റേറ്റ്. 2 പോയിന്റ് നേടി ഡൽഹി നാലാം സ്ഥാനത്തും. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ എന്ന പ്രയോ​ഗം ഇവർക്ക് ചേരുമെന്നതിനുള്ള ഉദാഹരണം ആണ് കളിച്ച രണ്ട് കളിയിലും വമ്പൻ വിജയം നേടി കൊണ്ടുള്ള ടീമിന്റെ മുന്നേറ്റം. 46 പന്തില്‍ 84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ആണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ഡല്‍ഹി ക്യാപിറ്റൽസിനായി ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.


അതേസമയം ഇന്നലെ നടന്ന ആദ്യത്തെ കളിയിൽ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ രണ്ടാം ജയം നേടി. രാജസ്ഥാൻ ഉയർത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് മാത്രമാണ് എടുക്കാൻ സാധിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.