IPL 2022 : ബാംഗ്ലൂരുവിന് തിരിച്ചടി; സഹോദരിയുടെ മരണത്തെ തുടർന്ന് ഹർഷാൽ പട്ടേൽ ടൂർണമെന്റ് വിട്ടു
Harshal Patel അസുഖം ബാധിതയായിരുന്ന ആർസിബി താരത്തിന്റെ സഹോദരി കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻ ബാംഗ്ലൂരു മത്സരത്തിനിടെയാണ് മരണമടയുന്നത്.
മുംബൈ : സഹോദരിയുടെ മരണത്തെ തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഹർഷാൽ പട്ടേൽ ഐപിഎൽ 2022 സീസൺ ബയോ ബബിൾ ഭേദിച്ചു. അസുഖം ബാധിതയായിരുന്ന ആർസിബി താരത്തിന്റെ സഹോദരി കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻ ബാംഗ്ലൂരു മത്സരത്തിനിടെയാണ് മരണമടയുന്നത്.
മുംബൈയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം ഹർഷാൽ പട്ടേൽ ഐപിഎൽ ബയോ ബബിൾ ഭേദിച്ചുയെന്ന് ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തു. ഇതിനായി തരാത്തിന് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങൾ ടീം മാനേജുമെന്റ് സജ്ജമാക്കി കൊടുക്കകയും ചെയ്തു.
ALSO READ : IPL 2022 : തോൽവി ഒരു സൈഡിൽ; മറ്റൊരുടത്ത് നാണക്കേടിന്റെ റിക്കോർഡ്; ആകെ വലഞ്ഞ് രോഹിത് ശർമ്മ
31കാരനായ ഇന്ത്യൻ പേസർ ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനയുടെ നായകനാണ്,. കഴിഞ്ഞ സീസണിനിടെയാണ് ഹർഷാൽ തന്റെ കരിയർ ഒന്നും കൂടി മികവുറ്റതാക്കിയെടുത്തത്.
കഴിഞ്ഞ സീസണിൽ ആർസിബിക്കായി മികച്ച പ്രകടനമാണ് ഹർഷാൽ പുറത്തെടുത്തത്. ഐപിഎൽ 2021 സീസണിലെ പർപ്പിൾ ക്യാപ് ജേതാവായ താരത്തെ 10.75 കോടിക്കാണ് ആർസിബി തങ്ങളുടെ താരത്തെ ലേലത്തിലൂടെ നേടിയെടുത്തത്.
മാർച്ച് 12 ചൊവ്വാഴ്ച 2021 നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ആർസിബിയുടെ അടുത്ത മത്സരം. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ലാംഗ്ലൂർ. ജഡേജ നയിക്കുന്ന സിഎസ്കെയ്ക്കാകട്ടെ ഇതുവരെ സീസണിൽ ഒരു ജയം പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.