IPL 2022 : ജഡേജ സിഎസ്കെ വിടാൻ ഒരുങ്ങുന്നോ? ടീം മാനേജ്മെന്റിന്റെ നിലപാടിൽ താരം അസ്വസ്ഥൻ
Ravindra Jadeja CSK Relationship രവീന്ദ്ര ജഡേജയും ടീം വിടാൻ തയ്യാറെടുക്കുന്നുയെന്നുള്ള അഭ്യുഹങ്ങളാണ് പുറത്ത് വരുന്നത്. ആ അഭ്യുഹങ്ങൾ നൂറ ശതമാനം ശരിയല്ലെങ്കിലും താരം ടീം മാനേജ്മെന്റുമായി അത്രകണ്ട നല്ല രസത്തിൽ അല്ല എന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ന്യൂ ഡൽഹി : ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ എന്തോ പുകയുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ചെന്നൈ താരം അമ്പട്ടി റായിഡു ഐപിഎൽ കരിയർ അവസാനിപ്പിക്കാൻ തുനിഞ്ഞതും പിന്നാലെ ആ തീരുമാനം പിൻവലിച്ചതും വലിയ തോതിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഇതാ സിഎസ്കെ സൂപ്പർ താരവും മുൻ ക്യാപ്റ്റനും കൂടിയായ രവീന്ദ്ര ജഡേജയും ടീം വിടാൻ തയ്യാറെടുക്കുന്നുയെന്നുള്ള അഭ്യുഹങ്ങളാണ് പുറത്ത് വരുന്നത്. ആ അഭ്യുഹങ്ങൾ നൂറ ശതമാനം ശരിയല്ലെങ്കിലും താരം ടീം മാനേജ്മെന്റുമായി അത്രകണ്ട നല്ല രസത്തിൽ അല്ല എന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് പെട്ടെന്ന് ഇന്ത്യയുടെ നമ്പർ വൺ ഓൾറൗണ്ടറെ മാറ്റിയ ചെന്നൈ സൂപ്പർ കിങ്സിന്റെ തീരുമാനം ജഡേജയെ അസ്വസ്ഥനും കൂടുതൽ വേദനിപ്പിച്ചുയെന്ന് താരത്തിന്റെ ഏറ്റവും അടുത്ത വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് സ്പോർട്സ് മാധ്യമമായ ഇൻസൈഡ്സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : IPL 2022 : അമ്പട്ടി റായിഡുവിന്റെ വിരമിക്കൽ യു-ടേൺ; സിഎസ്കെയ്ക്കുള്ളിലെ പൊട്ടിത്തെറിയോ?
"അതെ താരം അസ്വസ്ഥനാണ് കൂടാതെ ആ തീരമാനം കൂടുതൽ വേദനിപ്പിച്ചു. ക്യാപ്റ്റൻസിയിലെ പ്രശ്നം നല്ല രീതിയിൽ പരിഹരിക്കാമായിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. ആ സാഹചര്യത്തിൽ ഏതൊരു മനുഷ്യനും വേദനയുണ്ടാകും" രവീന്ദ്ര ജഡേജയുമായി ഏറ്റവും അടുത്ത വൃത്തം ഇൻസൈഡ്സ്പോർട്ടിനോട് പറഞ്ഞു.
കൂടാതെ താരത്തിനേറ്റ പരിക്ക് സീസണിൽ നിന്ന് പുറത്ത് പോകാൻ തക്ക ഗൗരവമേറിയതാണോ എന്നതിലും സംശയമുണ്ടെന്ന് വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. " എനിക്ക് അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല. താരത്തിന് പരിക്കുണ്ട്. പക്ഷെ അത് എത്രത്തോളം ഗൗരവമേറിയതാണോ എന്നതിൽ തനിക്കറിവില്ല" ഇന്ത്യൻ ഓൾറൗണ്ടറുമായി അടുത്ത ബന്ധമുള്ള വൃത്തം കൂട്ടിച്ചേർത്തു.
ALSO READ : IPL 2022 : വാങ്കെഡെയിൽ പവർ കട്ട് ; മുംബൈ ഇന്ത്യൻസ് ചെന്നൈ മത്സരത്തിന് ഡിആർഎസ് ഇല്ല
റിറ്റെൻഷനിൽ സിഎസ്കെയുടെ നമ്പർ വൺ താരമായിട്ടാണ് ചെന്നൈ കരാറിൽ ഏർപ്പെട്ടത്. താരം 2022 സീസണിൽ ചെന്നൈയുടെ നായകനാകുമെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ നിൽക്കവെ ടൂർണമെന്റ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ജഡേജയെ സിഎസ്കെയുടെ ക്യാപ്റ്റനായി ടീം മാനേജ്മെന്റ് പ്രഖ്യാപിക്കുന്നത്. അതിനിടെയിൽ സീസണിലെ ആദ്യ എട്ട് മത്സരങ്ങളിലും അമ്പെ പരാജയമായ ജഡേജ ക്യാപ്റ്റൻസിക്ക് മേൽ എംഎസ് ധോണിയായിരുന്നു ടീമിനെ നിയന്ത്രിച്ചിരുന്നത്. ശേഷം ജഡേജയിൽ നിന്ന് ക്യാപ്റ്റൻസി സ്ഥാനം ധോണിക്ക് സിഎസ്കെ മാനേജ്മെന്റ് തിരകെ നൽകുയായിരുന്നു. പിന്നാലെ ജഡേജ പരിക്കേറ്റ് ടൂർണമെന്റിന്റെ പുറത്തേക്ക് പോകുകയും ചെയ്തപ്പോൾ മാനേജ്മെന്റിനെതിരെ ആരാധകരുടെ പക്ഷത്ത് നിന്ന ശബ്ദം ഉയരാനും തുടങ്ങിട്ടുണ്ട്.
കഴിഞ്ഞ ദിവസം റായിഡു തന്റെ വിരമിക്കൽ കൂടി അറിയിച്ചപ്പോൾ ചെന്നൈയിലെ മിക്ക താരങ്ങൾ ടീം മാനേജ്മെന്റിന്റെ നിലപാടിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നു. ടീമിനുള്ളിൽ ചില പ്രശ്നങ്ങൾ അടുത്തിടെയായി ഉടലെടുത്തിട്ടുണ്ടെന്നും അതിന്റെ ചില പ്രതിഫലനങ്ങളാണ് ഈ പുറത്തേക്ക് വരുന്നതെന്ന് സിഎസ്കെ ക്യാമ്പിനുള്ളിലെ വൃത്തത്തെ ഉദ്ദരിച്ചു കൊണ്ട് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. 2022 സീസൺ അതിന്റെ അവസാനഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. എന്തെല്ലാമാകാം സിഎസ്കെയിൽ പ്രശ്നങ്ങളും മാറ്റങ്ങളുമെല്ലാം സീസണിന് ശേഷമുള്ള വരും ദിവസങ്ങളിൽ വ്യക്തമായേക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.