IPL 2022 : വാങ്കെഡെയിൽ പവർ കട്ട് ; മുംബൈ ഇന്ത്യൻസ് ചെന്നൈ മത്സരത്തിന് ഡിആർഎസ് ഇല്ല

IPL 2022 Power Cut സ്റ്റേഡിയത്തിൽ വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 12, 2022, 10:11 PM IST
  • വാങ്കെഡെ സ്റ്റേഡിയത്തിലെ പവർ കട്ടിനെ തുടർന്നാണ് സംഘാടകർക്ക് മത്സരത്തിലെ ആദ്യത്തെ രണ്ട് ഓവറുകളിൽ ഡിആർഎസ് സംവിധാനം നിഷേധിച്ചത്.
  • സ്റ്റേഡിയത്തിൽ വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്.
IPL 2022 : വാങ്കെഡെയിൽ പവർ കട്ട് ; മുംബൈ ഇന്ത്യൻസ് ചെന്നൈ മത്സരത്തിന് ഡിആർഎസ് ഇല്ല

മുംബൈ : ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ആദ്യത്തെ രണ്ട് ഓവറിൽ ഡിആർഎസ് നിഷേധിച്ച് സംഘാടകർ. വാങ്കെഡെ സ്റ്റേഡിയത്തിലെ പവർ കട്ടിനെ തുടർന്നാണ് സംഘാടകർക്ക് മത്സരത്തിലെ ആദ്യത്തെ രണ്ട് ഓവറുകളിൽ ഡിആർഎസ് സംവിധാനം നിഷേധിക്കേണ്ടി വന്നത്. സ്റ്റേഡിയത്തിൽ വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. 

അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക ഡിആർഎസ് സംവിധാനം നിഷേധിച്ചതിനെ തുടർന്ന് സിഎസ്കെയ്ക്ക് ആദ്യ രണ്ട് ഓവറിൽ നഷ്ടമായത് മൂന്ന് വിക്കറ്റുകളുകയായിരുന്നു. ഇതിൽ രണ്ട് വിക്കറ്റുകൾ ഡിആർഎസ്-ലൂടെ ചോദ്യം ചെയ്യപ്പെടാവുന്ന LBW-ലൂടെയായിരുന്നു. ഡെവോൺ കോൺവെയുടെയും റോബിൻ ഉത്തപ്പയുടെയും വിക്കറ്റുകളാണ് LBW-ലൂടെ ചെന്നൈയ്ക്ക് ആദ്യ രണ്ട് ഓവറികളിൽ നിന്ന് നഷട്മായത്. 

ALSO READ : സ‍ഞ്ജുവിനെതിരെ പൊട്ടിത്തെറിച്ച് ഇതിഹാസതാരം;കളികളത്തിൽ ഉത്തരവാദിത്തം വേണം

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കരുടെ പോരാട്ടത്തിൽ ടോസ് നേടിയ രോഹിത് ശർമ സിഎസ്കെയെ ബാറ്റിങിനയിക്കുകയായിരുന്നു. 36 റൺസെടുത്ത ക്യാപ്റ്റൻ ധോണിയുടെ പുറത്താകതെയുള്ള ഒറ്റയാൾ പോരാട്ടത്തിൽ ചെന്നൈയക്ക് 97 റൺസെ എടുക്കാൻ സാധിച്ചുള്ളൂ. മുംബൈയ്ക്കായി ഡാനിയൽ സാംസ് മൂന്നും റിലെ മെറെഡിത്തും കുമാർ കാർത്തികേയും രണ്ട് വിക്കറ്റുകൾ വീതം നേടി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News