മുംബൈ : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് അർധ സെഞ്ചുറി. സീസണിലെ അർസിബി താരത്തിന്റെ ആദ്യ അർധ സെഞ്ചുറിയാണിത്. താരം ഫോം ഔട്ടാണെന്ന് വിമർശനങ്ങൾക്കിടെയാണ് ബ്ലാംഗ്ലൂർ താരത്തിന്റെ ബാറ്റുകൊണ്ടുള്ള മറുപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

45 പന്തിലാണ് മുൻ അർസിബി നായകന്റെ അർധ സെഞ്ചുറി നേട്ടം. ഓപ്പണറായി ഇറങ്ങിയ കോലി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ യുവതാരം രജത് പാട്ടിദാറിനൊപ്പം 110 റൺസ് പാർട്ട്ണർഷിരപ്പ് ഉയർത്തുകയും ചെയ്തു. ഒരു സിക്സറും ആറ് ബൗണ്ടിറികളുടെ അകമ്പടിയോടെ 53 പന്തിൽ 58 റൺസെടുത്ത കോലിയെ മുഹമ്മദ് ഷാമി ബൗൾഡാക്കുകയായിരുന്നു. 



ALSO READ : IPL 2022 : ഐപിഎല്ലിലെ മോശം ഫോം; വിരാട് കോലിയെ ഇന്ത്യൻ ടി20 ടീമിൽ നിന്നൊഴുവാക്കിയേക്കുമെന്ന് റിപ്പോർട്ട്


അതേസമയം താരത്തിന്റെ കുറഞ്ഞ റൺറേറ്റ് ഒരു വിമർശനമായി ഉയർന്നിട്ടുണ്ട്. സീസണിലെ ഒമ്പത് മത്സരങ്ങളിൽ നിന്നാണ് കോലി ആദ്യ അർധ സെഞ്ചുറി നേടുന്നത്.  9 മത്സരങ്ങളിൽ നിന്ന് ഇന്നത്തെ അർധ സെഞ്ചുറിയും കൂടി കണക്കിലെടുത്ത് മൂന്ന് തവണ മാത്രം മുൻ ഇന്ത്യൻ നായകൻ 40 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്. ഈ ഒമ്പത് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് തവണ കോലി ഗോൾഡൻ ഡക്കായി പവലിയനിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.



കോലിക്ക് പുറമെ ആർസിബിക്കായി പാട്ടിദാറും അർധ സെഞ്ചുറി നേടിയിരുന്നു. 32 പന്തിൽ രണ്ട് സിക്സറുകളും അഞ്ച് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് യുവതാരത്തിന്റെ അർധ സെഞ്ചുറി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർസിബി ഗുജറാത്തിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. ജിടിക്കായി പ്രദീപ് സങ്വാൻ രണ്ട് വിക്കറ്റും ഷാമി, അൽസ്സാരി ജോസഫ്, റഷീദ് ഖാൻ, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.