IPL 2024 Auction : അടുത്ത ഐപിഎല്ലിലേക്ക് അവസരം കാത്ത് 1166 താരങ്ങൾ; ടീമുകളുടെ പ്രധാന ലക്ഷ്യം രചിൻ രവീന്ദ്രയും ട്രാവിസ് ഹെഡും
IPL 2024 Auction : ഡിസംബർ 19ന് യുഎഇയിൽ വെച്ചാണ് ഐപിഎൽ 2024ന്റെ താരലേലം സംഘടിപ്പിക്കുക
ഐപിഎൽ താരലേലത്തിലൂടെ 2024 സീസണിന്റെ ഭാഗമാകാൻ കാത്തിരിക്കുന്നത് 1166 താരങ്ങളെന്ന് റിപ്പോർട്ട്. ഈ മാസം 19-ാം തീയതി ദുബായിൽ വെച്ചാണ് ഇത്തവണത്തെ ഐപിഎൽ താരലേലം നടക്കുക. അടുത്തിടെ കഴിഞ്ഞ ലോകകപ്പിൽ തിളങ്ങിയ താരങ്ങളായ ന്യൂസിലാൻഡിന്റെ രചിൻ രവീന്ദ്രയും ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡുമാകും ലേലത്തിൽ ശ്രദ്ധകേന്ദ്രങ്ങൾ.
1166 താരങ്ങളിൽ 830 പേരും ഇന്ത്യൻ താരങ്ങളാണ്. 336 പേര് വിദേശതാരങ്ങളാണ് ക്രിക്കറ്റ് മാധ്യമമായ ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. 212 പേരാണ് ക്യാപിഡ് താരങ്ങളാണ്. 909 താരങ്ങൾ അൺക്യാപിഡും. 45 താരങ്ങൾ ഐസിസിയോട് അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ALSO READ : IPL 2024 : 'ചില സമയങ്ങളിൽ നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം'; ഇൻസ്റ്റഗ്രാമിൽ കുറിച്ച് ജസ്പ്രിത് ബുമ്ര
212 ക്യാപിഡ് താരങ്ങളുടെ പട്ടികയിൽ 18 പേർ ഇന്ത്യക്കാരാണ്. ഉമേഷ് യാദവ്, വരുൺ ആരോൺ, കെ എസ് ഭരത്, കേദാർ ജാദവ്, സിദ്ധാർഥ് കൗൾ, ധവാൾ കുൾക്കർണി, ശിവം മാവി, ഷാഹ്ബാസ് നദീം, കരുൺ നായർ, മനീഷ് പാണ്ഡെ, ഹർഷാൽ പട്ടേൽ, ചേതൻ സക്കരിയ, മൻദീപ് സിങ്, ബിരീന്ദർ സ്രാൻ, ഷാർദുൽ താക്കൂർ, ജയ്ദേവ് ഉനദ്ഘട്ട്, ഹനുമാ വിഹാരി, സന്ദീപ് വാര്യർ എന്നിവരാണ് ഈ പട്ടികയിലുള്ളത്. ഇതിൽ ഹർഷാൽ പട്ടേൽ, കേദാർ ജാദവ്, ഷാർദുൽ താക്കൂർ, ഉമേഷ് യാാദവ് എന്നിവരുടെ അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. ബാക്കി 14 താരങ്ങളുടെ അടിസ്ഥാന തുക 50 ലക്ഷം രൂപയാണ്.
ഇനിയും താരങ്ങളെ പട്ടികയിലേക്ക് ചേർക്കാണ് ബിസിസിഐ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 77 സ്ലോട്ടുകൾ ഇനി ബാക്കിയുണ്ടത്. അതിൽ 33 സ്ലോട്ട് വിദേശ താരങ്ങൾക്കാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.