IPL 2024 Punjab Kings vs Delhi Captials : ഐപിഎല്ലിൽ ഇന്ന് ആദ്യം നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇതുവരെ തങ്ങളുടെ ട്രോഫി ഷെൽഫിൽ ഒരു തവണ പോലും കിരീടമെത്തിക്കാൻ സാധിക്കാത്ത ടീമുകളാണ് നേർക്കുനേരെയെത്തുന്നത്. വാഹനപകടത്തെ തുടർന്ന് പരിക്കേറ്റ് ഒന്നര വർഷത്തോളം കളത്തിന് പുറത്തായിരുന്ന ഡൽഹിയുടെ ക്യാപ്റ്റൻ റിഷഭ് പന്ത് പരിക്കുകൾ എല്ലാം ഭേദമായി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന മത്സരം എന്ന പ്രത്യേകതയും ഇന്നത്തെ പഞ്ചാബ്-ഡൽഹി പോരാട്ടത്തിനുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് പഞ്ചാബിന്റെ തട്ടകമായ മൊഹാലിയിലാണ് മത്സരം. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.


COMMERCIAL BREAK
SCROLL TO CONTINUE READING

38കാരനായ ശിഖർ ധവാന്റെ കീഴിലാണ് 2024 സീസണിൽ പഞ്ചാബ് കിരീടം തേടിയിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ നേരിട്ട തിരിച്ചടികൾക്ക് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയാണ് ഇരു ടീമുകളുടെ ലക്ഷ്യം. 2023 സീസണിൽ പഞ്ചാബ് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ പന്തിന്റെ ആഭാവത്തിൽ ഇറങ്ങിയ ഡൽഹി പോയിന്റ് ഒമ്പതാം സ്ഥാനത്തായിരുന്നു. 


ALSO READ : IPL 2024 : ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി; ഹാരി ബ്രൂക്കിന് പിന്നാലെ മറ്റൊരു വിദേശ താരവും ഐപിഎല്ലിൽ നിന്നും പിന്മാറി 


പഞ്ചാബ്-ഡൽഹി മത്സരത്തിന്റെ സാധ്യത പ്ലേയിങ് ഇലവൻ


ഡൽഹി - ഡേവിഡ് വാർണർ, പൃഥ്വി ഷാ. മിച്ചൽ മാർഷ്, റിഷഭ് പന്ത്, ട്രിസ്റ്റൻ സ്റ്റബ്ബ്സ്, ലളിത് യാദവ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, മുകേഷ് കുമാർ, അൻറിച്ച് നോർക്കിയ. ഖലിൽ അഹമ്മദിനെയോ റിക്കി ഭൂയിയെയോ ഇംപാക്ട് പ്ലെയറായി പരിഗണിച്ചേക്കും


പഞ്ചാബ് - പ്രഭ്സിമ്രൻ സിങ്, ശിഖർ ധവാൻ, അതർവ താഡെ, ലിയം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, അശുതോഷ് ശർമ, സിക്കന്ദർ റാസാ, സാം കറൻ, ഹർഷാൽ പട്ടേൽ, അർഷ്ദീപ് സിങ്, കഗീസോ റബാഡ. രാഹുൽ ചഹലിനെയോ അശുതോഷ് ശർമയോ ഇംപാക്ട് പ്ലെയറായി പരിഗണിച്ചേക്കും


ഐപിഎൽ 2024നുള്ള ഡൽഹിയുടെ സ്ക്വാഡ്


റിഷഭ് പന്ത് (സി), ട്രിസ്റ്റൻ സ്റ്റബ്‌സ്, അഭിഷേക് പോറൽ, കുമാർ കുഷാഗ്ര, റിക്കി ഭുയി, ഷായ് ഹോപ്പ്, പൃഥ്വി ഷാ, യാഷ് ദുൽ, സ്വസ്‌തിക് ചിക്കാര, ഡേവിഡ് വാർണർ, പ്രവീൺ ദുബെ, അക്‌സർ പട്ടേൽ, മിച്ചൽ മാർഷ്, ലളിത് യാദവ്, വിക്കി ഓസ്‌ത്വാൾ , സുമിത് കുമാർ, ആൻറിച്ച് നോർട്ട്ജെ, മുകേഷ് കുമാർ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, ഇഷാന്ത് ശർമ്മ, ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ജ്യെ റിച്ചാർഡ്സൺ, റാസിഖ് സേലം 


പഞ്ചാബിന്റെ സ്ക്വാഡ്


ശിഖർ ധവാൻ (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, പ്രഭ്‌സിമ്രാൻ സിംഗ്, ജിതേഷ് ശർമ്മ, സിക്കന്ദർ റാസ, ഋഷി ധവാൻ, ലിയാം ലിവിംഗ്‌സ്റ്റൺ, അഥർവ ടൈഡെ, അർഷ്ദീപ് സിംഗ്, നഥാൻ എല്ലിസ്, സാം കുറാൻ, കാഗിസോ റബാഡ, ഹർപ്രീത് ബ്രാർ, രാഹുൽ ചാത്യ , വിദ്വത് കവേരപ്പ, ശിവം സിംഗ്, ഹർഷൽ പട്ടേൽ, ക്രിസ് വോക്‌സ്, അശുതോഷ് ശർമ്മ, വിശ്വനാഥ് പ്രതാപ് സിംഗ്, ശശാങ്ക് സിംഗ്, തനയ് ത്യാഗരാജൻ, പ്രിൻസ് ചൗധരി, റിലീ റൂസോ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.