ബെംഗളൂരു : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) ഹോം വേദി മാറാൻ സാധ്യത. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ബെംഗളൂരു നഗരത്തിൽ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് വേദി മാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നത്. ഇത് സംബന്ധിച്ച് കർണാടക ക്രിക്കറ്റ് അസോസിയേഷനുമായി ഉടൻ ചർച്ച നടത്തുമെന്ന് ജല അതോറിറ്റി അറിയിച്ചു. അതേസമയം ചിന്നസ്വാമിയിൽ വെച്ച് തന്നെ ഐപിഎൽ മത്സരം നടത്തുമെന്നാണ് കെഎസ്സിഎ ആർസിബിയുടെ ആരാധകരോട് അറിയിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബെംഗളൂരു നഗരം കഴിഞ്ഞ 40 വർഷത്തിനിടെ നേരിടുന്ന ഏറ്റവും രൂക്ഷമേറിയ ജലക്ഷാമമാണ്. കുടിവെള്ളത്തിന് പോലും ബെംഗളൂരു മഹാനഗരസഭ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആർസിബിയുടെ വേദിമാറ്റത്തെ കുറിച്ചള്ള ചർച്ചകൾ ഉയർന്നു വരുന്നത്. ആർസിബിയുടെ മറ്റേതെങ്കിലും നഗരത്തിലേക്ക് മാറ്റാനാണ് ചിലർ നിർഷേധിക്കുന്നുണ്ട്.


ALSO READ : IPL 2024 : ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി; ഹാരി ബ്രൂക്കിന് പിന്നാലെ മറ്റൊരു വിദേശ താരവും ഐപിഎല്ലിൽ നിന്നും പിന്മാറി


ഐപിഎൽ പ്രഖ്യാപിച്ച ആദ്യഘട്ട മത്സരങ്ങളുടെ ഷെഡ്യൂൾ പ്രകാരം ആർസിബിയുടെ മൂന്ന് മത്സരങ്ങൾക്കാണ് ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുക. മാർച്ച് 25-ാം തീയതി പഞ്ചാബ് കിങ്സിനെതിരെയാണ് ആർസിബിയുടെ ആദ്യ ഹോം മത്സരം. മാർച്ച് 22-ാം തീയതി ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഉദ്ഘാടന മത്സരത്തിലൂടെയാണ് ആർസിബിയുടെ ഐപിഎൽ 2024 സീസണിന് തുടക്കമാകുക.


ഐപിഎൽ 2024നുള്ള ആർസിബിയുടെ സ്വക്വാഡ് 


ഫാഫ് ഡ്യുപ്ലെസിസ്, രജത് പാട്ടിധർ, സൗരവ് ചൗഹാൻ, സുയാഷ് പ്രഭുദേശായി, വിരാട് കോലി, വിൽ ജാക്ക്സ്, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്സ്വെൽ, മഹിപാൽ ലൊമറോർ, മനോജ് ഭൻഡാകെ, മയങ്ക് ഡഗാർ, സ്വപ്നിൽ സിങ്, ടോം കറൻ, അനുജ് രാവത്ത്, ദിനേഷ് കാർത്തിക്, ആകാശ് ദീപ്, അൽസാരി ജോസഫ്, ഹിമാൻഷു ശർമ, കരൺ ശർമ, ലോക്കി ഫെർഗൂസൻ, മുഹമ്മദ് സിറാജ്, രാജൻ കുമാർ, റീസെ ടോപ്ലി, വൈശാഖ് വിജയ് കുമാർ, യഷ് ദയാൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.