IPL Auction 2021: Chris Morris ഏറ്റവും കൂടുതൽ മൂല്യമുള്ള കളിക്കാരൻ, 16.25 കോടി രൂപയ്ക്ക് ഇനി Rajasthan Royals നൊപ്പം കളിക്കും
സൗത്ത് ആഫ്രിക്കൻ പ്ലേയർ ക്രിസ് മോറിസ് ഇനി രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കും. കഴിഞ്ഞ ഐപിഎലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് മോറിസ് കളിച്ചത്.
Chennai: സൗത്ത് ആഫ്രിക്കൻ (South Africa)പ്ലേയർ ക്രിസ് മോറിസ് ഇനി രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കും. 16.25 കോടി രൂപയ്ക്കാണ് മോറിസ് വിറ്റ് പോയത്. കഴിഞ്ഞ ഐപിഎലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് മോറിസ് (Morris) കളിച്ചത്. അന്ന് മോറിസിന്റെ മൂല്യം 10 കോടി രൂപയായിരുന്നു. ഇപ്പോൾ മോറിസ് യുവരാജ് സിങിനെയും പാറ്റ് ക്യുമ്മീൻസിനെയും കടത്തിവെട്ടി ഏറ്റവും കൂടുതൽ മൂല്യമുള്ള ഐപിഎൽ താരമായി മാറി.
ഇന്ത്യൻ ആൾ റൗണ്ടറായ യുവരാജ് സിങ്ങായിരുന്നു (Yuvraj Singh) ഇതിന് മുമ്പ് വരെ ഏറ്റവും കൂടുതൽ വിലയുള്ള ഐപിഎൽ താരം. 2 കോടി ബേസ് പ്രൈസ് ഉണ്ടായിരുന്ന യുവരാജ് 2015ൽ 16 കോടി രൂപയ്ക്കാണ് ഡൽഹി ഡെയർഡെവിൾസിന് (Delhi Daredevils)വിറ്റ് പോയത്. പാറ്റ് ക്യുംമിൻസ് കഴിഞ്ഞ വര്ഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) 15.5 കോടി രൂപയ്ക്കാണ് വിറ്റ് പോയത്.
ALSO READ: IPL 2021 Auction: IPL താരലേലം ഇന്ന്, ആവേശത്തോടെ താരങ്ങള്‍
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം (Royal Challengers Banglore) കളിക്കുമ്പോൾ 9 തവണയാണ് മോറിസ് കളികളത്തിലേക്കിറങ്ങിയത്. മൊത്തം 34 റൺസും 12 വിക്കറ്റും നേടാൻ മോറിസിന് കഴിഞ്ഞ ഐപിഎൽ സീസണിൽ കഴിഞ്ഞു. അന്ന് മോറിസിനെ നേടാനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് എന്നിവരുമായി കടുത്ത മത്സരം തന്നെ നടത്തേണ്ടി വന്നിരുന്നു.
2021 ലെ ഐപിഎൽ ലേലത്തിൽ (IPL Auction) ആകെ 292 കളിക്കാരാണ് പങ്കെടുത്തത്. ചെന്നൈയിലാണ് ലേലം സംഘടിപ്പിച്ചത്. മൊത്തം 8 ടീമുകളാണ് ലേലത്തിൽ പങ്കെടുത്തത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയൽസ്, (Rajasthan Royals) സൺറൈസേഴ്‌സ് ഹൈദരാബാദ്, ദില്ലി തലസ്ഥാനങ്ങൾ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് എന്നീ ടീമുകളാണ് ലേലത്തിൽ പങ്കെടുത്തത്.
ആദ്യം 1114 കളിക്കാരാണ് ഐപിഎൽ ലേലത്തിന് (IPL Auction) പേര് രജിസ്റ്റർ ചെയ്‌തത്. അതിൽ നിന്ന് 8 ടീമുകൾ അവർക്ക് വേണ്ട കളിക്കാരുടെ പേരുകൾ ഷോർട്ലിസ്റ്റ് ചെയ്‌തു. അവസാനം ലേലത്തിൽ പങ്കെടുത്ത 292 കളിക്കാരിൽ 164 പേർ ഇന്ത്യക്കാരും 125 പേർ വിദേശികളും 3 പേർ അസോസിയേറ്റഡ് നേഷൻസിൽ നിന്ന് ഉള്ളവരുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...