2021 IPL ലേലത്തിൽ 10 ക്രിക്കറ്റ് പ്ലയേഴ്സിനാണ് 2 കോടി അടിസ്ഥാന മൂല്യള്ളത്.
2021 IPL ലേലത്തിൽ 10 ക്രിക്കറ്റ് പ്ലയേഴ്സിനാണ് 2 കോടി അടിസ്ഥാന മൂല്യള്ളത്. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള രണ്ട് ഇന്ത്യക്കാർ ഹർഭജൻ സിങ്ങും കേദാർ ജാധവുമാണ്. 293 ക്രിക്കറ്റ് കളിക്കാർ പങ്കെടുക്കുന്ന ലേലം ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 3 മണി മുതൽ ചെന്നൈയിലാണ് നടക്കുക. 2 കോടി അടിസ്ഥാന മൂല്യമുള്ള കളിക്കാർ ആരൊക്കെയാണെന്ന് നോക്കാം.
മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആയിരുന്ന സ്റ്റീവ് സ്മിത്ത് (Source: Twitter)
മുമ്പ് IPL ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനും ഒപ്പം കളിച്ചിരുന്ന ഷാക്കിബ് അൽ ഹസൻ. (Source: Twitter)
ഇംഗ്ലണ്ട് ബാറ്റ്സ്മാനായിരുന്ന സാം ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് IPL ൽ കളിച്ചിരുന്നത്. (Source: Twitter)
ഇംഗ്ലണ്ട് ഓൾ റൗണ്ടറായിരുന്ന മൊയിൻ അലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിന് ഒപ്പമാണ് മുമ്പ് കളിച്ചിരുന്നത്. (Source: Twitter)
ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ ഗ്ലെൻ മുമ്പത്തെ IPL ൽ കിങ്സ് XI പഞ്ചാബിന് വേണ്ടിയാണ് കളിച്ചിരുന്നത്. (Source: Twitter)
ഇംഗ്ലണ്ട് പേസ്മാനായിരുന്ന മാർക്ക് വുഡ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് IPL ൽ കളിച്ചിരുന്നത്. (Source: Twitter)
ഇംഗ്ലണ്ട് പേസ്മാനായിരുന്ന ലിയാം പ്ലങ്കറ്റ് ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടി മാത്രമേ മുമ്പ് IPLൽ കളിച്ചിട്ടുള്ളു. (Source: Twitter)
കേദാർ ഹർഭജൻ സിങിനൊപ്പം ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് കളിച്ചിരുന്നത്. (Source: Twitter)
ഇംഗ്ലണ്ട് ഓപ്പണറായ ജേസൺ റോയ് ഡൽഹി ക്യാപിറ്റൽസ് ഫ്രാൻഞ്ചൈസിന് വേണ്ടിയാണ് മുമ്പ് കളിച്ചിരുന്നത്. (Source: Twitter)
മുൻ ഇന്ത്യൻ ഓഫ് സ്പിന്നറായിരുന്ന ഹർഭജൻ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് കളിച്ചിരുന്നത്. (Source: Twitter)