IPL Auction Live Updates : ഐപിഎൽ മെഗാതാര ലേലം പുരോഗമിക്കവെ അതിനോടൊപ്പം ട്രോളുകളും ട്രെൻഡിങ് ആകുകയായണ്. അഞ്ച് കോടി രൂപയ്ക്ക് ഇന്ത്യയുടെ വെറ്ററൻ സ്പിന്നറായ ആർ അശ്വിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതോടെയാണ് ട്രോളുകൾക്ക് വഴി ഒരുക്കുന്നത്.  അത് കൂടുതൽ പേരിലേക്കെത്തിക്കാൻ ഇന്ത്യയുടെ മുൻ ഓപ്പണിങ് ബാറ്റർ വീരേന്ദ്ര സേവാഗുമെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

2019 ഐപിഎൽ സീസണിലെ ഏറ്റവും വിവാദമേറിയ സംഭവമായിരുന്നു അശ്വിന്റെ മൻകാദിലൂടെ ഔട്ടാക്കൽ. അതും മറ്റാരെയുമല്ല രാജസ്ഥാൻ റോയൽസ് നിലനിർത്തിയ ജോസ് ബട്ട്ലറെയായിരുന്നു അന്ന് പഞ്ചാബ് താരമായിരുന്നു അശ്വാൻ മൻകാദിങ്ങിലൂടെ പുറത്തായത്. ഇത് ഒരു വിവാദ വിഷയമായി നിലനിൽക്കുകയായിരുന്നു. 


അതേസമയം ഇരുവരും രാജസ്ഥാൻ ടീമിന്റെ ഭാഗമായതോടെ സേവാഗ് ഒരു പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കുകയും ചെയ്തു. പാർലമെന്റിൽ വെച്ച് കോൺഗ്രസ് നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപിടിക്കുന്ന് ചിത്രമാണ് മുൻ ഇന്ത്യൻ ഓപ്പണർ സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്.



ALSO READ : Ishan Kishan | ''ഐ ആം കമിം​ഗ് ഹോം'', ലേലത്തിന് പിന്നാലെ പ്രതികരണവുമായി ഇഷാൻ കിഷൻ


അതേസമയം രാജസ്ഥാനും തങ്ങളുടേതായ ഒരു ട്രോളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പുതിയ ഒരു കൂട്ടുകെട്ട് എന്ന കുറിപ്പോടെ ഇരുവരും ഒരു ടേബിളിൽ ഇരുന്ന ഭക്ഷണം കഴിക്കുന്ന ഒരു ജിഫ് രാജസ്ഥാൻ സോഷ്യൽ മീഡിയിയിൽ പങ്കുവെച്ചിട്ടുണ്ട്. 



ഇവരെ കൂടാതെ മറ്റ് രണ്ട് താരങ്ങളുടെ പേരിലും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. മറ്റാരുമല്ല ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് സ്വന്തമാക്കിയ ദീപക് ഹൂഡയും കൃുണാൽ പാണ്ഡ്യയുമാണ് മറ്റൊരു ട്രോൾ വിഷയം. ഇരുവരും അഭ്യന്തര ക്രിക്കറ്റിൽ തെറ്റിപിരിഞ്ഞവരാണ്. വഡോദര ക്രിക്കറ്റ് അസോസിയേഷൻ ക്യാപ്റ്റനായിരുന്ന കൃുണാൽ പാണ്ഡ്യയയും ദീപക് ഹൂഡയും തമ്മിൽ പ്രശ്നം ഉടലെടുക്കുകയും ഹൂഡ ടീം വിടുകയും ചെയ്തിരുന്നത് വാർത്തയായിരുന്നു. 


5.75 കോടി രൂപയ്ക്ക് ഹൂഡയെയും 8.25 കോടി രൂപയ്ക്ക് പാണ്ഡ്യയെയുമാണ് സൂപ്പർ ജെയ്ന്റ്സ് സ്വന്തമാക്കിയത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.