തടസങ്ങൾ എല്ലാം മറികടന്ന് ഇഷാൻ കിഷനെ സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. 15.25 കോടി രൂപയാണ് ടീം ഇഷാന് വേണ്ടി ഇറക്കിയത്. മറ്റ് ടീമുകളിൽ നിന്നുള്ള കടുത്ത മത്സരത്തെ മറികടന്നാണ് ഇഷാനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.
അതേസമയം, മുംബൈ ഇന്ത്യൻസ് ആരാധകർക്കായി കിഷൻ ഹൃദയംഗമമായ ഒരു സന്ദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫ്രാഞ്ചൈസിക്കായി വീണ്ടും കളിക്കാൻ ഇനിയും കാത്തിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഷാനെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയതിന് ശേഷമാണ് താരം വീഡിയോ സന്ദേശം ട്വിറ്ററിൽ പങ്കുവച്ചത്.
I’m coming home @mipaltan pic.twitter.com/PBDAxPfZD7
— Ishan Kishan (@ishankishan51) February 12, 2022
"ഐ ആം കമിംഗ് ഹോം," എന്ന ക്യാപ്ഷനോടെയാണ് ഇഷാൻ വീഡിയോ പങ്കുവച്ചത്. തന്നിൽ വിശ്വാസമർപ്പിച്ചതിന് ഉടമകൾക്കും മാനേജ്മെന്റിനും നന്ദിയെന്നും 23 കാരൻ കൂട്ടിച്ചേർത്തു.
Also Read: IPL Auction 2022 Live Updates | ഇഷാൻ കിഷൻ ഏറ്റവും വിലയേറിയ താരം ; നിലനിർത്തി മുംബൈ ഇന്ത്യൻസ്
ഐപിഎൽ 2022ലെ ഏറ്റവും വിലയേറിയ താരമാണ് ഇഷാൻ കിഷൻ. രണ്ടാമത്തെ ഏറ്റവും മൂല്യമേറിയ താരമായത് ഇന്ത്യൻ മീഡിയം പേസർ ദീപക് ചഹർ ആണ്. സിഎസ്കെ താരമായിരുന്ന ചഹറിനെ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് 14 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.
12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ശ്രേയസ് ഐയ്യരാണ് അടുത്ത വിലയേറിയ താരം. പഞ്ചാബ് കിങ്സും പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസ് പത്ത് കോടി വരെ മുംബൈയ്ക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. അവസാനം സൺറൈസേഴ്സ് ഹൈദരാബാദിനെയും മറികടന്ന് 15.25 കോടിക്ക് നിത അമ്പാനിയുടെ ടീം സ്വന്തമാക്കുകയായിരുന്നു.
ഐപിഎൽ താര ലേലത്തിൽ ഏറ്റവും ഉയർന്ന് തുക സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് കിഷൻ. യുവരാജിന്റെ 16 കോടിയും ദക്ഷിണാഫ്രക്കൻ താരം ക്രിസ് മോറിസിന്റെ 16.25 കോടിയും മാത്രമാണ് ഇഷാന് മറികടക്കാൻ സാധിക്കാഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...