IPL Auction 2021: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ (Sachin Tendulkar) മകൻ Arjun Tendulkar സ്വന്തമാക്കി Mumbai Indian. IPL ന്റെ തുടക്കം മുതൽ സച്ചിൻ കരിയർ അവസാനിക്കുന്നത് വരെ താരം മുംബൈ ഇന്ത്യൻസിന്റ നായകനായിരുന്നു. ഈ കഴിഞ്ഞ സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലൂടെയാണ് അർജുൻ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. മുംബൈക്ക് വേണ്ടി മൂന്ന് മത്സരങ്ങളിൽ അർജുൻ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 



COMMERCIAL BREAK
SCROLL TO CONTINUE READING

അർജുന്റെ (Arjun Tendulkar) പ്രഥമിക വിലയായ 20 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. നേരത്തെ മുംബൈയുടെ ക്യാമ്പിൽ അർജുന് പരിശീലനം ലഭിച്ചിരുന്നു. ഇടം കൈയ്യൻ മേഡിയം പേസറായ അർജുൻ ബാറ്റിങ്ങിൽ മധ്യനിര താരവും കൂടിയാണ്. സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ വേണ്ടത്ര പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും അർജുനെ BCCI ഐപിഎൽ താര ലേലത്തിന്റെ അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. 2018ൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ അണ്ടർ 19 ടീമിൽ അർജുൻ അരങ്ങേറ്റം കുറിച്ചിരുന്നു. 



ALSO READ: IPL Auction 2021 : 'ആ​ഗ്രഹം സഫലമായി' Mohammed Azharuddeen Virat Kohli ക്കൊപ്പം RCB യിൽ കളിക്കാം


അതേമസയം ഈ വർഷത്തെ ഐപിഎൽ താര ലേലത്തിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത് ക്രിസ് മോറിസാണ്. 16.25 കോടിക്കാണ് ക്രിസ് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. നേരത്ത് 16 കോടി യുവരാജ് സിങിനെ സ്വന്തമാക്കിയ ഡൽഹി ഡെയർഡെവിൾസിന്റെ റെക്കോർഡാണ് രാജസ്ഥാൻ റോയൽസ് തകർത്തത്. 


ALSO READ: IPL Auction 2021: Chris Morris ഏറ്റവും കൂടുതൽ മൂല്യമുള്ള കളിക്കാരൻ, 16.25 കോടി രൂപയ്ക്ക് ഇനി Rajasthan Royals നൊപ്പം കളിക്കും


കൂടാതെ 15 കോടിക്ക് RCB സ്വന്തമാക്കിയ ന്യൂസിലാൻഡ് താരം കൈയിൽ ജെയ്മിസൺ, ആർസിബി തന്നെ 14.25 കോടിക്ക് സ്വന്തമാക്കിയ ഓസട്രേലിയൻ താരം ​ഗ്ലെൻ മാക്സവെൽ, പഞ്ചാബ് കിങ്സ് 14 കോടിക്ക് സ്വന്തമാക്കിയ മറ്റൊരു ഓസീസ് താരം ജെയ് റിച്ചാർഡ്സൺ, ചെന്നൈ സൂപ്പർ കിങ്സ് 9.25 കോടിക്ക് സ്വന്തമാക്കിയ കൃഷ്ണപ്പ ​ഗൗതം എന്നിവരാണ് ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവും ഉയർന്ന ലേലം വിളി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.