ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ (Ipl 2021) മത്സരത്തിൽ 18 പന്തുകളിൽ 4 സിക്സർ ഉൾപ്പെടെ 36 റൺസെടുത്ത് രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിച്ചത് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് ആണ്. 16.2 കോടി രൂപക്ക് ടീമിലെടുത്ത താരത്തിന്റെ പ്രകടനം മിന്നൽ വേ​ഗത്തിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ കളിയിൽ നിരശനായി ക്രീസിലേക്ക് മടങ്ങേണ്ടി വന്നതിന് തകർപ്പൻ മറുപടിയാണ് മോറിസ് ഈ തവണ നൽകിയത്. 104 റൺസിൽ ഏഴാമത്തെ വിക്കറ്റായി ഡേവിഡ് മില്ലർ പുറത്തായതോടെ പരാജയ ഭീതിയിലായിരുന്നു രാജസ്ഥാൻ. എന്നാൽ, ക്രിസ് മോറിസിന്റെ (Chris Morris) കിടിലൻ ഇന്നിങ്സ് രാജസ്ഥാൻ റോയൽസിന് വിജയം സമ്മാനിക്കുകയായിരുന്നു.


ALSO READ : RR vs DC : സഞ്ജു സാംസണിന് ഇന്ന് രണ്ടാം അങ്കം, എതിരാളി മറ്റൊരു യുവ ഇന്ത്യൻ വിക്കറ്റ് കീപ്പ‌ർ, ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും


അവസാന രണ്ട് ഓവറുകളിൽ നിന്നായി മോറിസ് നേടിയത് നാല് സിക്സുകളാണ്. വിജയ പ്രതീക്ഷയിൽ നിന്ന ‍ഡൽഹി ക്യാപിറ്റൽസിന്റ മുഖം ചുളിക്കുന്ന രീതിയിൽ കളിയുടെ ഫലം തന്നെ മാറ്റിയെഴുതിയ ബൗണ്ടറികളായിരുന്നു അത്.


ഇതിനിടെയാണ് ഈ സീസണിലെ മികച്ച പ്രകടനം കാഴ്ച വെച്ച രാജസ്ഥാൻ റോയൽസ് (Rajasthan Royals) ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാസണും ക്രിസ് മോറിസും തമ്മിലുണ്ടായ ചില നാടകീയ രംഗങ്ങൾ വീണ്ടും ചർച്ചയാകുന്നത്. പഞ്ചാബ് കിങ്സിനെതിരെ വിജയം ഉറപ്പിച്ചെങ്കിലും സഞ്ജുവിന് അവസാന പന്തിൽ സിക്സ് അടിക്കാൻ സാധിക്കാതെ വന്നതോടെ മത്സരം രാജസ്ഥാൻ തോറ്റുപോവുകയായിരുന്നു. 


ALSO READ | ചെന്നൈ തോറ്റു; ധോണിയുടെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം, മകള്‍ സിവയ്ക്കെതിരെ ഭീഷണി 


അവസാന പന്തിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് അഞ്ച് റൺസ് മാത്രമായിരുന്നു. സഞ്ജുവിനൊപ്പം ക്രിസ് മോറിസ് ആയിരുന്നു ക്രീസിലുണ്ടായിരുന്നത്. അവസാന രണ്ട് പന്തിൽ അഞ്ച് റൺസ് ജയിക്കാൻ വേണ്ടിയിരുന്ന സമയത്ത് അഞ്ചാം പന്തിൽ സിംഗിളിന് അവസരം ലഭിച്ചതാണ്. എന്നാൽ, ബാറ്റ് ചെയ്യുകയായിരുന്ന സഞ്ജു (Sanju Samson) സിംഗിൾ നൽകിയില്ല. ക്രിസ് മോറിസ് ആകട്ടെ സിംഗിളിനായി ഓടുകയും ചെയ്തു. 


ഡൽഹിക്കെതിരെ മോറിസിന്റെ കളി കണ്ടതോടെ പഞ്ചാബിനെതിരായ മത്സരത്തിൽ സഞ്ജു സ്ട്രൈക് കൈമാറിയിരുന്നെങ്കിൽ മോറിസ് കളി ജയിപ്പിക്കുമായിരുന്നില്ലേ എന്നാണ് പലരുടെയും ചോദ്യം. ഒടുവിൽ ആ സംഭവത്തെ കുറിച്ച്‌ മോറിസ് തന്നെ വ്യക്തത വരുത്തുകയാണ്. 'ഞാൻ റൺസിനായി ഓടിയത് കാര്യമാക്കേണ്ട. 


എനിക്ക് തിരിച്ച്‌ ഓടേണ്ടി വന്നതിൽ പ്രശ്നമൊന്നും ഇല്ല. കാരണം, സഞ്ജു വളരെ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. ഞാൻ അതിവേഗം ഓടിയതിനെ ആളുകൾ തെറ്റിദ്ധരിക്കുകയാണ്. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത വിധമാണ് സഞ്ജു ആ സമയത്ത് ബാറ്റ് ചെയ്തിരുന്നത്. അവസാന പന്തിൽ സിക്സ് അടിച്ച്‌ സഞ്ജു കളി ജയിപ്പിക്കുമെന്ന് ഞാൻ കരുതിയിരുന്നു. ആ സമയത്തെ ഫോം വച്ച്‌ നോക്കുമ്ബോൾ അദ്ദേഹത്തിനു അത് കഴിയില്ലെന്ന് എനിക്ക് തോന്നിയിട്ടേയില്ല,' മോറിസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.