Mumbai: IPL പതിമൂന്നാം സീസണില്‍ മോശം പ്രകടനം കാഴ്ച വച്ചുവെന്നാരോപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി(MS Dhoni)യുടെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം. വിക്കറ്റിംഗില്‍ മികച്ച ഫോം തുടരുമ്പോഴും മോശം ബാറ്റിംഗിന്‍റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് ധോണിയ്ക്കെതിരെ ഉയരുന്നത്.
ഇതിനിടെ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത് ധോണിയുടെ കുടുംബത്തിന് നേരെയാണ്. ധോണിയുടെ മകളും അഞ്ചു വയസുകാരിയുമായ സിവ(Ziva Dhoni)യ്ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ അഴിച്ചുവിട്ടാണ് ആരാധകരില്‍ ചിലരുടെ പ്രതിഷേധം. സിവയ്ക്കെതിരെ ബലാത്സംഗ-വധ ഭീഷണി ഉയര്‍ത്തിയാണ് പ്രതിഷേധം.
ALSO READ | IPL 2020: 'സഞ്ജു അടുത്ത ധോണി'യെന്ന് Shashi Tharoor; തിരുത്തി Gautam Gambhir
ധോണിയുടെ ഭാര്യ സാക്ഷി(Sakshi Dhoni)യുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെയും കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ പരാജയം നേരിട്ടതോടെയാണ് ആക്രമണം അതിരുകടന്നത്. ജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന മത്സരം ധോണിയുടെയും കേദാര്‍ ജാദവിന്‍റെയും മെല്ലപ്പോക്ക് കാരണം തോല്‍ക്കുകയായിരുന്നു എന്നാണ് വിമര്‍ശനം.
168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ (Chennai Super Kings) 157 റണ്‍സ് മാത്രമാണ് നേടിയത്. 12 പന്തില്‍ 11 റണ്‍സ് മാത്രമായിരുന്നു ധോണിയുടെ സമ്പാദ്യം. ക്രിക്കറ്റ് മത്സരങ്ങള്‍ തോല്‍ക്കുമ്പോള്‍ താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് സാധാരണമാണ്. എന്നാല്‍, എല്ലാ അതിരുകളും ലംഘിക്കുന്നതാണ് സിവയ്ക്കെതിരെ നടന്നിരിക്കുന്നത്.
ALSO READ | IPL 2020: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്‍പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ റോയല്‍സ്
ഇതിനിടെ, സിവയ്ക്കെതിരെ സൈബര്‍ ആക്രമണ൦ നടത്തിയ ആരാധകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഇര്‍ഫാന്‍ പഠാന്‍ (Irfan Pathan) രംഗത്തെത്തി. 'എല്ലാ താരങ്ങളും അവരുടെ പരാമാവധി മികച്ച പ്രകടനമാണ് കളത്തില്‍ കാഴ്ച വയ്ക്കുന്നത്. ചില ദിവസങ്ങളില്‍ അത് നടന്നില്ലെന്ന് വരും. അതിന്‍റെ പേരില്‍ ഒരു കൊച്ചുകുഞ്ഞിനെ ഭീഷണിപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല.'- പഠാന്‍ കുറിച്ചു.