IPL Retention : മുംബൈയ്ക്ക് പാണ്ഡ്യ സഹോദരങ്ങളെ വേണ്ട, ജഡേജയ്ക്കു വേണ്ടി മറ്റ് താരങ്ങളെ തള്ളി CSK ; ഫ്രാഞ്ചൈസികൾക്ക് കൈ ഒഴിയേണ്ടി വന്ന താരങ്ങളുടെ പട്ടിക ഇങ്ങനെ
ഈ എട്ട് ടീമുകൾ കൈ ഒഴിഞ്ഞാലും ഈ താരങ്ങൾക്ക് ഒരു അവസരം കൂടിയുണ്ട്. ഇവരിൽ ഒരു എട്ട് താരങ്ങൾക്ക് പുതുതായി ഐപിഎല്ലിന്റെ ഭാഗമാകാനും സാധ്യതയുണ്ട്.
27 താരങ്ങളെയാണ് നിലവിലുള്ള എട്ട് ടീമുകൾ അടുത്ത സീസണിലേക്ക് വേണ്ടി നിലനിർത്തിയിരിക്കുന്നത്. അതിൽ 8 പേർ വിദേശ താരങ്ങളും നാല് അൺക്യാപ്ഡ് താരങ്ങളുമാണ്. റിറ്റെൻഷൻ പട്ടികയിൽ നോക്കുമ്പോൾ ക്രിക്കറ്റ് ആരാധകാരെ അത്ഭുതപ്പെടുത്തുന്നത് മികച്ച ഫോമിലുള്ള താരങ്ങളെ പോലും ഫ്രാഞ്ചൈസികൾക്ക് തള്ളേണ്ടി വന്നതാണ്.
ഈ എട്ട് ടീമുകൾ കൈ ഒഴിഞ്ഞാലും ഈ താരങ്ങൾക്ക് ഒരു അവസരം കൂടിയുണ്ട്. ഇവരിൽ ഒരു എട്ട് താരങ്ങൾക്ക് പുതുതായി ഐപിഎല്ലിന്റെ ഭാഗമാകാനും സാധ്യതയുണ്ട്. എന്നിരുന്നാലും വൻ താര നിരയാണ് ഐപിഎൽ മെഗാ ലേലത്തിന് എത്തുക.
റിറ്റെൻഷൻ പരിഗണിക്കാതെ പോയെ പ്രമുഖ താരങ്ങൾ
മുംബൈ ഇന്ത്യൻസ്
ആരെ നിലനിർത്തണം ആരെ തള്ളണം എന്ന് ഏറ്റവും കൂടുതൽ കുഴപ്പിക്കുന്ന ചർച്ച മുംബൈ ഫ്രാഞ്ചൈസിക്കുള്ളിലാണ് ഉണ്ടായിരുന്നത് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും പാണ്ഡ്യ സഹോദരങ്ങളെ തള്ളാൻ തന്നെയായിരുന്നു 5 തവണ ഐപിഎൽ കപ്പിൽ മുത്തമിട്ട ടീമന്റെ തീരുമാനം. പ്രശ്നം ഉടലെടുത്തത് ഇഷാൻ കിഷൻ, ട്രന്റ് ബോൾട്ട് താരങ്ങളുടെ കാര്യത്തിലായിരുന്നു. സൂര്യകുമാർ യാദവിനെ വേണോ അതോ കിഷനെ വേണമെന്നായിരുന്നു ചർച്ച.
അവസാനം മിഡ് ഓവറുകളിൽ സ്ഥിരതയാർന്ന പ്രകടനത്തിന് മുൻഗണന നൽകുന്നതിനായി സൂര്യകുമാർ യാദവിനെ ടീമിൽ നിലനിർത്തി. ജസപ്രിത് ബുമ്ര ഉള്ളതിനാൽ ട്രന്റ് ബോൾട്ടിനെ ഒഴുവാക്കികയായിരുന്നു
മുംബൈ പുറത്ത് വിട്ട പ്രധാന താരങ്ങൾ - ഹാർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, ഇഷാൻ കിഷൻ, ട്രന്റ് ബോൾട്ട്
ചെന്നൈ സൂപ്പർ കിങ്സ്
നാല് തവണ ഐപിഎൽ കപ്പ് സ്വന്തമാക്കിയ ചെന്നൈ ഏറ്റവും പ്രധാനമായ ലക്ഷ്യം രവീന്ദ്ര ജഡേജയെ ഏതേ വിധേനയും ടീമിൽ നിലനിർത്തുക എന്നായിരുന്നു. അതുകൊണ്ട് തന്നെ ധോണിയെക്കാൾ നാല് കോടി അധികം ചിലവാക്കേണ്ടി വന്നു. എന്നിരുന്നാലും റീടേയിൻ ചെയ്ത പട്ടികയിൽ അത്ഭുതപ്പെടുത്തിയത് ഫാഫ് ഡുപ്ലസിസിനെക്കാൾ പ്രധാന്യം മോയിൻ അലിക്ക് നൽകുകയായിരുന്നു.
സിഎസ്കെ പുറത്ത് വിട്ട പ്രധാന താരങ്ങൾ- സുരേഷ് റെയ്ന, ഡ്വെയിൻ ബ്രാവോ, ഫാഫ് ഡുപ്ലെസിസ്, സാം കറൻ, ദീപക് ചഹർ.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2021 സീസണിൽ പർപ്പിൾ ക്യാപ് സ്വന്തമാക്കി ഹർഷാൽ പട്ടേലിനെ പോലും ഒഴിവാക്കിയാണ് ആർസിബി തങ്ങളുടെ റിട്ടേയിൻ പട്ടിക പുറപ്പെടുവിച്ചത്. ക്യാപ്റ്റനല്ലാതെ കോലിയും ഓസീസ് താരം ഗ്ലെൻ മാക്സ്വെല്ലു കൂടാതെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജുമാണ് അർസിബി നിലനിർത്തിയ താരങ്ങൾ.
ആർസിബി പുറത്ത് വിട്ട് പ്രധാന താരങ്ങൾ - ഹാർഷാൽ പട്ടേൽ, ദേവദത്ത് പടിക്കൽ, യുസ്വേന്ദ്ര ചഹൽ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഒരു ഘട്ടത്തിൽ പ്ലേ ഓഫ് പ്രതീക്ഷ പോലുമില്ലാതിരുന്ന ടീമിനെ ഫൈനൽ വരെ എത്തിച്ച ഒയിൻ മോർഗനെ കെകെആറിന് വേണ്ടെന്ന് വെക്കേണ്ടി വന്നു. പകരം കെകെആറിന്റെ സ്ഥിരം സാന്നിധ്യമായി കരീബിയൻ താരങ്ങളായ ആന്ദ്രെ റസ്സൽ, സുനിൽ നരേൻ ഉൾപ്പെടുത്തി. കൂടെ ഇന്ത്യൻ താരങ്ങളായ വരുൺ ചക്രവർത്തിയും വെങ്കടേശ് ഐയ്യരും ടീമിൽ പ്രധാന സാന്നിധ്യമായി.
കെകെആർ പുറത്ത് വിട്ട് പ്രധാന താരങ്ങൾ - ശുഭ്മാൻ ഗിൽ, ഒയിൻ മോർഗൻ, പാറ്റ് കമിൻസ്, നീതിഷ് റാണ, രാഹുൽ ത്രിപാഠി
ഡൽഹി ക്യാപിറ്റൽസ്
മുംബൈയെ പോലെ ആരെ നിലനിർത്തം തള്ളണം എന്ന ആശങ്ക ഡൽഹിക്കുമുണ്ടായിരുന്നു. നിരവിധി പരിചയ സമ്പന്നരും യുവതാരങ്ങളുമുള്ള ടീമിൽ ക്യാപറ്റനായി റിഷഭ് പന്ത് തന്നെയാണെന്ന് നേരത്തെ ഡൽഹി ടീം മനേജുമെന്റ് നിലപാട് എടുത്തതോടെ ശ്രയസ് ഐയ്യർ ടീം വിടുമെന്ന് ഉറപ്പാക്കിയിരുന്നു. എന്നാൽ അതിശയിപ്പിച്ചത് ഓസീസ് താരം മാർക്കസ് സ്റ്റോണിസിനെയും കഗിസോ റബാഡയും ഒഴിവാക്കിയ ടീമിന്റെ തീരുമാനമായിരുന്നു
ഡൽഹി പുറത്ത് വിട്ട പ്രധാന താരങ്ങളുടെ പട്ടിക - ശിഖർ ധവാൻ, ശ്രയസ് ഐയ്യർ, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, രവിചന്ദ്രൻ അശ്വിൻ, മാർക്കസ് സ്റ്റോണിസ്, കഗീസോ റബാഡാ
ALSO READ : IPL 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കും, ചെന്നൈ ഉദ്ഘാടന മത്സരത്തിന്റെ വേദിയായേക്കും
രാജസ്ഥാൻ റോയൽസ്
ടീം വിടുമെന്ന അഭ്യൂഹങ്ങളെ തള്ളിയാണ് സഞ്ജു സാംസണിനെ ക്യാപ്റ്റനാക്കി നിലനിർത്തി രാജസ്ഥാൻ ടീം മാനേജുമെന്റ് മലയാളി താരത്തെ ഏറ്റവും ഉയർന്ന തുക നൽകി നിലനിർത്തിയിരിക്കുന്നത്. കൂടെ എല്ലാവരെയും അത്ഭുപ്പെടുത്തി കൊണ്ട് അൺക്യാപ്പ്ഡ് താരം യശസ്വി ജയ്സ്വാളിനെ ടീമിൽ നിലനിർത്തിയ തീരമാനം. ജോസ് ബട്ലറിനെ നിലനിർത്തിയപ്പോൾ രാജസ്ഥാൻ ബെൻ സ്റ്റോക്സിനെയും ജോഫ്രെ ആർച്ചറിനെയും നിരസിക്കേണ്ടി വന്നു
രാജസ്ഥാൻ പുറത്ത് വിട്ട് പ്രധാന താരങ്ങൾ - ബെൻ സ്റ്റോക്സ്, ജോഫ്രെ ആർച്ചർ
സൺ റൈസേഴ്സ് ഹൈദരാബാദ്
രണ്ട് അൺക്യാപ്ഡ് താരങ്ങളെയും നായകൻ കെയിൻ വില്യംസണിനെ മാത്രമാണ് എസ്ആർഎച്ച് നിലനിർത്തിയിരിക്കുന്നത്. സ്റ്റാർ സ്പിന്നർ റഷീദ് ഖാനെ പോലും ലേലത്തിലേക്ക് വിടേണ്ടി വന്നത് മറ്റൊരു വിവാദമായേക്കും. അടുത്ത സീസണിൽ അടിമുടി മാറ്റമാണ് ഹൈദരാബാദ് ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്.
എസ്ആർഎച്ച് പുറത്ത് വിട്ട പ്രധാന താരങ്ങൾ- ഡേവിഡ് വാർണർ, റഷീദ് ഖാൻ, ജോണി ബെയർസ്റ്റോ കേദാർ ജാദവ്, മനീഷ് പാണ്ഡെ, ഭുവനേശ്വർ കുമാർ എന്നിവരെയാണ്.
പഞ്ചാബ് കിങ്സ്
റിറ്റെഷൻ പട്ടിക പുറത്ത് വരുന്നതിന് മുമ്പ് തന്നെ നിലനിർത്തിയ താരങ്ങളുടെ പട്ടിക വിവാദത്തിലായിരുന്നു. കെ.എൽ രാഹുലിന്റെ അഭാവം സംശങ്ങൾക്ക് ഇടവരുത്തി. എന്നിരുന്നാലും മറ്റ് പ്രധാന താരങ്ങൾക്ക് വേണ്ടെന്ന് വെച്ച് ടെസ്റ്റ് സ്പെഷ്യലിസ്റ്റ് മയാങ്ക് അഗർവാളിനെയും അണക്യാപ്പ്ഡ് താരം അർഷ്ദീപ് സിങിനെ നിലനിർത്തിയതാണ് അത്ഭുതപ്പെടുത്തുന്നത്.
പഞ്ചാബ് പുറത്ത് വിട്ട് പ്രധാന താരങ്ങൾ - കെ.എൽ രാഹുൽ, ക്രിസ് ഗെയിൽ, നിക്കോളാസ് പൂരാൻ, രവി ബിശ്നോയി, മുഹമ്മദ് ഷമി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...