CSK Captaincy: സിഎസ്കെയ്ക്ക് ജഡേജയെ വേണ്ട; ധോണിക്ക് പിൻഗാമിയാകാൻ ഈ യുവതാരം
സിഎസ്കെയുടെ അടുത്ത ക്യാപ്റ്റനായി റിതുരാജ് ഗെയ്ക്വാദിനെ നിയമിച്ചേക്കുമെന്നാണ് സൂചന.
അടുത്ത വർഷത്തെ ഐപിഎൽ മത്സരത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ധോണി ഐപിഎൽ പരമ്പരയോട് വിടപറഞ്ഞേക്കും. അതിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിന്റെ ഡയറക്ടറായി അദ്ദേഹം പ്രവർത്തിക്കുമെന്നാണ് സൂചന. എന്നാൽ ധോണിക്ക് ശേഷം ആരെ ക്യാപ്റ്റനായി നിയമിക്കും എന്നതാണ് എല്ലാവരുടെയും സംസാര വിഷയം. കഴിഞ്ഞ സീസണിൽ ജഡേജയെ ക്യാപ്റ്റനായി നിയമിച്ചുവെങ്കിലും ജഡേജയുടെ പ്രകടനത്തിൽ ടീം മാനേജ്‌മെന്റ് തൃപ്തരായിരുന്നില്ല. അതിനാൽ, അദ്ദേഹത്തെ വീണ്ടും സിഎസ്‌കെ മാനേജ്‌മെന്റ് ക്യാപ്റ്റനായി നിയമിക്കാൻ സാധ്യത കുറവാണ്.
അങ്ങനെയെങ്കിൽ പിന്നെ സിഎസ്കെ ക്യാപ്റ്റൻ ആകുന്നതാര് എന്ന ചോദ്യമാണ് ഉയരുന്നത്. ടീമിനെ നയിക്കാൻ കഴിയുന്ന മറ്റൊരാൾ ആര് എന്നതാണ് ചോദ്യം. സിഎസ്കെയുടെ ഒരു യുവതാരത്തെ നായകനാക്കാനാണ് ഇപ്പോഴത്തെ പദ്ധതി. ഇതനുസരിച്ച് സിഎസ്കെയുടെ അടുത്ത ക്യാപ്റ്റനായി റിതുരാജ് ഗെയ്ക്വാദിനെ നിയമിച്ചേക്കുമെന്നാണ് സൂചന. കാരണം വിജയ് ഹസാരെ മത്സരത്തിൽ മഹാരാഷ്ട്രയുടെ ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ടൂർണമെന്റിൽ മികച്ച പ്രകടനമാണ് റിതുരാജ് നടത്തുന്നത്. സിഎസ്‌കെ ടീം മാനേജ്‌മെന്റ് ഇത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Also Read: Fifa World Cup 2022 : പാറിപറക്കാൻ കാനറികൾ; ടിറ്റെ ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നേക്കും
ഉത്തർപ്രദേശ് ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത റിതുരാജ് 159 പന്തിൽ 220 റൺസെടുത്തു. ഇതിൽ 16 സിക്‌സും 10 ഫോറും ഉൾപ്പെടുന്നു. ധോണിയെ പോലെ തന്നെ മികച്ച ക്യാപ്റ്റനാണ് ഗെയ്ക്വാദും. റിതുരാജിന് മികച്ച നേതൃത്വഗുണമുണ്ടെന്നാണ് ടീമിന്റെ വിശ്വാസം. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ടീമിനെ മികച്ച രീതിയിൽ നയിക്കുന്നതിനാൽ സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റനായി റിതുരാജിന്റെ പേരാണ് നിലവിൽ പരിഗണനയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...